സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി ഭാവന; ചിത്രം പങ്കുവച്ച് മന്ത്രി വി. ശിവന്‍കുട്ടി

മുഖ്യമന്ത്രിക്കും ഭാവനയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ചു.
സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി ഭാവന; ചിത്രം പങ്കുവച്ച് മന്ത്രി വി. ശിവന്‍കുട്ടി
Published on: 
Updated on: 

തിരുവനന്തപുരം: സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവനയെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന വിരുന്നിലാണ് ഭാവന പങ്കെടുത്തത്. മുഖ്യമന്ത്രിക്കും ഭാവനയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ചു.

'സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാന താരം ഭാവനയ്ക്കും ഒപ്പം' എന്ന കുറിപ്പോടെയാണ് വി. ശിവന്‍കുട്ടി ചിത്രങ്ങള്‍ പങ്കുവച്ചത്.

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി ഭാവന; ചിത്രം പങ്കുവച്ച് മന്ത്രി വി. ശിവന്‍കുട്ടി
ഇഡിക്ക് തിരിച്ചടി; മസാല ബോണ്ട് കേസില്‍ കിഫ്ബിക്കയച്ച നോട്ടീസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

മത നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കമുള്ളവര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രജേന്ദ്ര അര്‍ലേക്കര്‍ ഗോവയിലായതിനാല്‍ വിരുന്നില്‍ പങ്കെടുത്തില്ല. അതേസമയം 22ന് ലോക്ഭവനില്‍ വെച്ച് നടക്കുന്ന ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും.

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി ഭാവന; ചിത്രം പങ്കുവച്ച് മന്ത്രി വി. ശിവന്‍കുട്ടി
"തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു"; അരുവിക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി