ഇഡിക്ക് തിരിച്ചടി; മസാല ബോണ്ട് കേസില്‍ കിഫ്ബിക്കയച്ച നോട്ടീസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കിഫ്ബിക്ക് അയച്ച നോട്ടീസില്‍ മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിഫയൽ ചിത്രം
Published on
Updated on

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി നോട്ടീസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിക്ക് അയച്ച നോട്ടീസില്‍ മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേറ്റിങ്ങ് കമ്മിറ്റിയുടെ നോട്ടീസിനെതിരെ കിഫ്ബി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

മസാല ബോണ്ട് വഴി വിദേശത്ത് നിന്ന് സമാഹരിച്ച പണം റിയല്‍ എസ്റ്റേറ്റ് ഇടപാടകുള്‍ക്ക് ഉപയോഗിച്ചു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. തുടര്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിക്കും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിക്കും മറുപടി ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്.

കേരള ഹൈക്കോടതി
"തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു"; അരുവിക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി

എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കല്ല, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനായാണ് സമാഹരിച്ച തുകയിലെ 450 കോടിയിലധികം രൂപ ചെലവഴിച്ചത് എന്നായിരുന്നു ഈ വിഷയത്തില്‍ കിഫ്ബി ഹൈക്കോടതിയില്‍ അറിയിച്ചത്. ഇഡി നോട്ടീസ് അയച്ചത് ചോദ്യം ചെയ്ത് കിഫ്ബിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേരള ഹൈക്കോടതി
തോറ്റു എന്നത് സത്യം; എന്ന് കരുതി ആകെ തകര്‍ന്നടിഞ്ഞിട്ടൊന്നുമില്ല; തെരഞ്ഞെടുപ്പ് ഫലം ആഴത്തില്‍ പരിശോധിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീന്‍

665 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തി എന്നതായിരുന്നു ഇഡി ഉന്നയിച്ചത്. എന്നാല്‍ ഇഡി അയച്ച നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടങ്ങളില്‍ നോട്ടീസ് അയക്കുകയാണെന്നും അതിനാല്‍ നോട്ടീസ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്യണം കേസില്‍ വിശദമായി വാദം കേള്‍ക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു കിഫ്ബി ഹൈക്കോടതിയില്‍ പറഞ്ഞത്. അതേസമയം മുഖ്യമന്ത്രിക്കും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും അയച്ച നോട്ടീസ് സ്റ്റേ ചെയ്തിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com