പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരി പിടിയിൽ

എറണാകുളത്തു നിന്നാണ് ഹരിയെ ക്രൈംബ്രാഞ്ച് പിടികൂടിയത്
The Crime Branch will register a case and investigate
ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കും
Published on: 
Updated on: 

തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാക്രമക്കേടിൽ പിഎസ്‌സി അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. എറണാകുളത്തു നിന്നാണ് ഹരിയെ ക്രൈംബ്രാഞ്ച് പിടികൂടിയത്. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് പൊലീസിൻ്റെ നീക്കം. ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയച്ചുമതലയായിരുന്നു ഹരിക്ക്. ന്യൂസ് മലയാളമാണ് പിഎസ്‌സി പരീക്ഷാക്രമക്കേട് പുറത്തുകൊണ്ടുവന്നത്.

ഹരിക്കൊപ്പം മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി. സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു. ചെയർമാൻ എം.ആർ. ബൈജുവിന്‍റെ വലംകൈയാണ് ഹരി. ചെയർമാനും ഹരിയും ചേർന്നാണ് കൂടിയാലോചന ഇല്ലാതെ എല്ലാ തീരുമാനങ്ങളെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. പിഎസ് സി സെക്രട്ടറിയെ കേസിൽ നാളെ ചോദ്യം ചെയ്യും.

The Crime Branch will register a case and investigate
മദ്യനയത്തിന് മുമ്പ് മൂന്ന് ബാറുകൾക്ക് ലൈസൻസ്; കടുത്ത അതൃപ്തിയിൽ എക്സൈസ് മന്ത്രി, ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാകും

കേസില്‍ നാളെ പിഎസ്‌സി സെക്രട്ടറി സാജു ജോർജ്ജിനെ ചോദ്യം ചെയ്യും. നാളെ രണ്ടുമണിക്ക് ഹാജരാകാനായി ഇന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. പരീക്ഷ കണ്‍ട്രോളർ ബിനി കെ.എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാനും നോട്ടീസ് നൽകി. തിങ്കളാഴ്ച മുതൽ പത്ത് പിഎസ്‌സി അംഗങ്ങളോടും ഹാജരാനായി നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തേയും വിപുലപ്പെടുത്തി. പ്രത്യേക സംഘത്തിൽ രണ്ട് എസ്പിമാരെയും ഒരു ഡിവൈഎസ്പിയെയും ഉൾപ്പെടുത്തി. പുതുതായി മൂന്നു കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തതുകൊണ്ടാണ് അന്വേഷണ സംഘം വിപുലപ്പെടുത്തിയത്. പുതിയ കേസുകള്‍ രണ്ട് എസ്പിമാരും ഡിവൈഎസ്പിയും അന്വേഷിക്കാന കൈമാറി.