പാലക്കാട് ആദിവാസിയായ മധ്യവയസ്ക്കനെ ആറ് ദിവസം പട്ടിണിക്കിട്ട് ഫാംസ്റ്റേ ഉടമ; അടച്ചിട്ട മുറിയിൽ ക്രൂരമർദനമേറ്റു

മുതലമട ഊർക്കുളം പ്രദേശത്തെ ഫാംസ്റ്റേയിലെ ഉടമയാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതി.
Adivasi man beaten in Muthalamada at Palakkad
Source: News Malayalam 24x7
Published on

പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്ക്കനെ ഫാംസ്റ്റേ ഉടമ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചെന്ന് പരാതി. മുതലമട സ്വദേശിയായ വെള്ളയൻ എന്ന ആദിവാസി യുവാവിനാണ് മർദനമേറ്റത്. മുതലമട ഊർക്കുളം പ്രദേശത്തെ ഫാംസ്റ്റേയിലെ ഉടമയാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതി.

മർദനത്തിൽ പരിക്കേറ്റ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടു എന്നാണ് പരാതി. ഇന്നലെ രാത്രി മുതലമട പഞ്ചായത്ത് മെമ്പർ കൽപ്പനാ ദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്നാണ് വെള്ളയനെ രക്ഷപ്പെടുത്തിയത്.

Adivasi man beaten in Muthalamada at Palakkad
''കെട്ടിക്കിടക്കുന്ന ജീവിതങ്ങള്‍'', ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകള്‍

ഒളിവിലുള്ള ഫാംസ്റ്റേ ഉടമയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com