"കാബിനറ്റ് പദവി ഉൾപ്പെടെയുള്ള തീരുമാനം താൻ അറിഞ്ഞില്ല"; വി.ഡി. സതീശനെതിരെ അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ്

അതൃപ്തി അധികം വൈകാതെ തന്നെ ഹൈക്കമാൻഡിനെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
Adoor Prakash openly expresses dissatisfaction with V.D. Satheesan
വി.ഡി. സതീശനെതിരെ അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ്
Published on: 
Updated on: 

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്ത്. കാബിനറ്റ് പദവി ഉൾപ്പെടെയുള്ള തീരുമാനം താൻ അറിഞ്ഞില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് യോഗം ചേരാൻ കഴിയാത്തതിനാൽ പല കാര്യങ്ങളും ചർച്ച ചെയ്യാൻ കഴിയുന്നില്ല.

ഇക്കാര്യം അറിയിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുത്ത് യോഗം വിളിക്കണമായിരുന്നു. മാധ്യമങ്ങളിലൂടെ ഇക്കാര്യങ്ങൾ അറിഞ്ഞത്. അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

Adoor Prakash openly expresses dissatisfaction with V.D. Satheesan
മന്ത്രി ഒ.ജെ. ജനീഷിൻ്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം; വാഹനത്തിന് കേടുപാട്

കാബിനറ്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് വ്യക്തികൾക്കും അതിന് അർഹതയുണ്ട്. പക്ഷെ, യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ നേരത്തേ അറിയേണ്ടതല്ലെയെന്നും അടൂർ പ്രകാശ് ചോദിച്ചു. കേരളത്തിലെ യുഡിഎഫ് കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കാൻ എന്നെ ചുമതലപ്പെടുത്തിയത് എഐസിസിയാണ്. എനിക്കുണ്ടായ അതൃപ്തി അധികം വൈകാതെ തന്നെ ഹൈക്കമാൻഡിനെ അറിയിക്കും.

മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ വേണ്ടിയല്ല ഞാനിത് പറയുന്നത്. എന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് പറഞ്ഞത്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഇതൊന്നും മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിലുള്ള തന്‍റെ വിയോജിപ്പും പ്രതിഷേധവും എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Adoor Prakash openly expresses dissatisfaction with V.D. Satheesan
"പ്രശ്നത്തിന് കാരണമായത് കൂക്കിവിളിയും പന്തമേറും"; തലസ്ഥാനത്തെ സംഘര്‍ഷത്തില്‍ പൊലീസ് റിപ്പോര്‍ട്ട് പുറത്ത്
News Malayalam 24x7
newsmalayalam.com