മന്ത്രി ഒ.ജെ. ജനീഷിൻ്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം; വാഹനത്തിന് കേടുപാട്

പയ്യന്നൂരിലും നീലേശ്വരത്തും ജനീഷിൻ്റെ വാഹനം തടഞ്ഞു.
DYFI attacks Minister O.J. Jeneesh's vehicle
മന്ത്രി ഒ.ജെ. ജനീഷിൻ്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം
Published on: 
Updated on: 

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിൻ്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പയ്യന്നൂരിൽ വച്ചും ആക്രമണമുണ്ടായി. കാസർഗോഡേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. പയ്യന്നൂര്‍ കഴിഞ്ഞതിന് പിന്നാലെ മൂന്നാമതും ഒ.ജെ. ജനീഷിൻ്റെ വാഹനത്തിന് നേരേ പ്രതിഷേധമുണ്ടായി.

DYFI attacks Minister O.J. Jeneesh's vehicle
"പ്രശ്നത്തിന് കാരണമായത് കൂക്കിവിളിയും പന്തമേറും"; തലസ്ഥാനത്തെ സംഘര്‍ഷത്തില്‍ പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

കാസർഗോഡ് നീലേശ്വരത്ത് മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. തളി ക്ഷേത്രത്തിന് സമീപത്ത് വച്ച് മന്ത്രിയെ കരിങ്കൊടി കാണിച്ചു. പാലസ് ഗ്രൗണ്ടിലും ഡിവൈഎഫ്ഐ പ്രതിഷേധവുമായെത്തിയിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതേതുടർന്ന് ജനീഷ് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയെ ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയിച്ചു.

ജനീഷിനെതിരായ അക്രമ സംഭവങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി ഡിജിപിക്ക് നിർദേശം നൽകി. മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രി ഒ.ജെ ജനീഷുമായി ഫോണില്‍ സംസാരിച്ചു.

DYFI attacks Minister O.J. Jeneesh's vehicle
'ഗർഭസ്ഥ ശിശുവിൻ്റെ മരണം ഓക്‌സിജന്‍ ലഭിക്കാതെ'; പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചതിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
News Malayalam 24x7
newsmalayalam.com