ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം.
അടൂർ പ്രകാശ്
അടൂർ പ്രകാശ്
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ശബരിമലയിലെ സ്വർണം കട്ടവരും അത് വാങ്ങി വിറ്റവരുമായ പ്രതികൾക്കൊപ്പമുള്ള അടൂർ പ്രകാശിൻ്റെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമുള്ള അടൂർ പ്രകാശിൻ്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഫോട്ടോ എടുത്ത് എന്ന് വച്ച് അവരൊക്കെ കുറ്റക്കാരാകുമോ എന്ന വാദം ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിരോധം തീർത്തത്.

ഉണ്ണികൃഷ്ണൻ പോറ്റിയെയും എസ്ഐടി ചോദ്യം ചെയ്യുന്നുണ്ട്. അടൂർ പ്രകാശിൻ്റെ മൊഴിയിൽ വ്യക്തത വരുത്താനാണ് പോറ്റിയെ ചോദ്യം ചെയ്യാൻ എസ്ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.

ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫിലെ ഒറ്റ നേതാക്കൾ പോലും ജയിലിൽ പോകില്ലെന്ന കാര്യം ഉറപ്പാണെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ശബരിമലയിലെ സ്വർണം കട്ടത് ആരാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാമെന്നും അവരെ സംരക്ഷിക്കുന്നത് ആരാണെന്നും അറിയാമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

അടൂർ പ്രകാശ്
അന്വേഷണം വ്യാപിപ്പിച്ച് ഇഡി, ആടിയ നെയ്യ് ക്രമക്കേടിന്റെ വിവരങ്ങള്‍ തേടി; നീക്കം വിജിലന്‍സ് നടപടികള്‍ക്ക് പിന്നാലെ

ഏത് കാലത്തെ കുറിച്ചുള്ള അന്വേഷണം വന്നാലും എനിക്ക് ഭയമില്ലെന്നും വേണുഗോപാൽ പറഞ്ഞു. കേസിൽ യുഡിഎഫിനെ കെട്ടിവച്ചാൽ സ്ഥിതി വീണ്ടും വഷളാകുമെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണത്തിൽ സർക്കാർ ആദ്യം മുതലേ ശ്രമിച്ചത് പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടൂർ പ്രകാശ്
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധവുമില്ല, മഹസറിൽ ഒപ്പിട്ടത് മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച്; ഇഡിക്ക് മൊഴി നൽകി എസ്. ശ്രീകുമാർ

അതേസമയം, ശബരിമല സ്വർണകൊള്ളയിൽ യുഡിഎഫ് നേതാക്കൾ ജയിലിൽ പോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ന്യൂസ് മലയാളത്തോട് പറഞ്ഞു. അന്വേഷണം മുന്നോട്ട് പോകുമ്പോൾ അടൂർപ്രകാശും കെ.സി. വേണുഗോപാലുമെല്ലാം മറുപടി പറയേണ്ടി വരും. പോറ്റിയെ കേറ്റി സ്വർണം കട്ടവർ തന്നെ സർക്കാരിനെതിരെ സംസാരിക്കുന്നതായും ബിനോയ് വിശ്വം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com