"ലീഗിലായിരുന്നപ്പോൾ കാണാത്ത എന്ത് മതവർഗീയതയാണ് മറുകണ്ടം ചാടിയപ്പോൾ കാണാൻ കഴിഞ്ഞത്"; കെ.ടി. ജലീലിൻ്റെ ആരോപണത്തിന് മറുപടിയുമായി അഡ്വ. എ.പി. സ്‌മിജി

മുസ്ലീം ലീഗ് 22 മണ്ഡലങ്ങളിലും ജയിച്ചത് മതം പറഞ്ഞാണെന്ന സിപിഐഎം നേതാവ് കെ.ടി ജലീലിൻ്റെ ആരോപണത്തിന് മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എ.പി സ്മിജി.
Adv. A.P. Smiji responds to K.T. Jaleel's allegation
കെ.ടി. ജലീലിൻ്റെ ആരോപണത്തിന് മറുപടിയുമായി അഡ്വ. എ.പി. സ്‌മിജി
Published on: 
Updated on: 

മലപ്പുറം: മുസ്ലീം ലീഗ് നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചത് മതം പറഞ്ഞാണെന്ന സിപിഐഎം നേതാവ് കെ.ടി ജലീലിൻ്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എ.പി സ്മിജി. പണ്ട് ലീഗ് ആയിരുന്നപ്പോള്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച താങ്കള്‍ക്ക് അന്ന് കാണാത്ത എന്ത് മതവർഗീയതയാണ് പാർട്ടി വിട്ട് മറുകണ്ടം ചാടിയപ്പോൾ കാണാൻ കഴിഞ്ഞതെന്നും സ്മിജി ചോദിച്ചു. അധികാരം മാറിയപ്പോൾ കണ്ണടഞ്ഞുപോയതോ, അതോ സിപിഐഎമ്മിൻ്റെ പടിവാതിൽക്കൽ കിടക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത പുതിയ രാഷ്ട്രീയ അജണ്ടയോ ഇതെന്നും അവർ പരിഹസിച്ചു.

താങ്കൾ ഫേസ്ബുക്കിൽ കുറിച്ച വരികൾ വായിച്ചപ്പോൾ മറുപടി പറയാതിരിക്കാൻ മനസ് സമ്മതിക്കുന്നില്ല. മുസ്ലിം ലീഗിൻ്റെ മതേതരത്വത്തെ ചോദ്യം ചെയ്യാനും, ലീഗ് ഇതര മതസ്ഥരെ പരിഗണിക്കാറില്ലെന്ന് വരുത്തിത്തീർക്കാനും ചെകുത്താൻ വേദമോതുന്നെന്ന ഉപമ വരെ താങ്കൾ തരംതാഴ്ന്ന് പ്രയോഗിച്ചിരിക്കുന്നത് കണ്ടു. അത് താങ്കളോട് ചില പച്ചയായ സത്യങ്ങൾ മുഖത്തുനോക്കി ഓർമ്മിപ്പിക്കേണ്ടതുണ്ട്. അതാണ് ഈ കുറിപ്പെന്നും സ്മിജി വ്യക്തമാക്കി.

Adv. A.P. Smiji responds to K.T. Jaleel's allegation
3500 കോടിയിലധികം രൂപ കുടിശ്ശിക; സര്‍ക്കാര്‍ നിര്‍മാണ മേഖലയിലെ കരാറുകാര്‍ സമരത്തിലേക്ക്

കെ.ടി. ജലീലിൻ്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു സ്മിജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യുഎസിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാര്‍ഥി മുഹമ്മദ് അല്‍ സഈദിൻ്റെ വിജയത്തെ പ്രശംസിച്ച് കെ.ടി. ജലീൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും അതിന് വന്ന കമൻ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

അഡ്വ. എ.പി സ്മിജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കെ.ടി. ജലീൽ താങ്കൾ ഫേസ്ബുക്കിൽ കുറിച്ച വരികൾ വായിച്ചപ്പോൾ മറുപടി പറയാതിരിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. മുസ്ലിം ലീഗിൻ്റെ മതേതരത്വത്തെ ചോദ്യം ചെയ്യാനും, ലീഗ് ഇതര മതസ്ഥരെ പരിഗണിക്കാറില്ലെന്ന് വരുത്തിത്തീർക്കാനും ചെകുത്താൻ വേദമോതുന്നെന്ന ഉപമ വരെ താങ്കൾ തരംതാഴ്ന്ന് പ്രയോഗിച്ചിരിക്കുന്നു. താങ്കളോട് ചില പച്ചയായ സത്യങ്ങൾ മുഖത്തുനോക്കി ഓർമ്മിപ്പിക്കേണ്ടതുണ്ട്. എൻ്റെ അച്ഛൻ എ.പി. ഉണ്ണികൃഷ്ണന്റെ അടുത്ത സുഹൃത്തായിരുന്നു താങ്കൾ; എൻ്റെ വീട്ടിൽ വന്നിട്ടുണ്ട്, ഒപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്. അന്ന് താങ്കൾ നിന്നത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലായിരുന്നു. അന്ന് കാണാത്ത എന്ത് മതവർഗീയതയാണ് പാർട്ടി വിട്ട് മറുകണ്ടം ചാടിയപ്പോൾ താങ്കൾക്ക് ലീഗിൽ കാണാൻ കഴിഞ്ഞത്? അധികാരം മാറിയപ്പോൾ കണ്ണടഞ്ഞുപോയതോ, അതോ സി.പി.എമ്മിൻ്റെ പടിവാതിൽക്കൽ കിടക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത പുതിയ രാഷ്ട്രീയ അജണ്ടയോ ഇത്?

മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം എല്ലാ മതങ്ങളെയും ഒരേ മനസ്സോടെ കാണാനാണ് പഠിപ്പിച്ചത്. പാണക്കാട് തറവാട്ടു മുറ്റത്ത് സങ്കടം പറയാൻ ക്യൂ നിൽക്കുന്നത് മുസ്ലിങ്ങൾ മാത്രമല്ല; ഹിന്ദുവും ക്രിസ്ത്യാനിയും പാണനും പറയനും പുലയനുമടക്കം സകല മനുഷ്യരുമുണ്ട്. ജാതിയും മതവും ചോദിച്ചല്ല, കണ്ണീരിന്റെ നനവ് നോക്കിയാണ് പാണക്കാട്ടെ തങ്ങൾമാർ ആ മനുഷ്യരെയെല്ലാം നെഞ്ചോട് ചേർത്തത്. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ആ വലിയ പാരമ്പര്യത്തെയാണ് സ്വന്തം രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടി താങ്കൾ ചെകുത്താനോട് ഉപമിക്കുന്നത്.

സംവരണമില്ലാത്ത പഞ്ചായത്ത് പ്രസിഡന്റോ മുൻസിപ്പൽ ചെയർമാനോ ലീഗിനില്ല എന്ന് കള്ളം പറയാൻ താങ്കൾക്ക് എങ്ങനെ നാവ് പൊങ്ങുന്നു? മലപ്പുറം ജില്ലയിലെ ലീഗിന്റെയും യു.ഡി.എഫിന്റെയും എത്രയോ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും ഹിന്ദുക്കളും ക്രൈസ്തവരുമായ ജനപ്രതിനിധികൾ ഭരണനേതൃത്വത്തിൽ ഇരുന്നിട്ടുണ്ട്. കെ.പി. രാമൻ മാസ്റ്ററും എ.പി. ഉണ്ണികൃഷ്ണനും യു.സി. രാമനും ജയന്തി രാജനുമെല്ലാം ലീഗിന്റെ പച്ചക്കൊടിയേന്തി ഉയർന്നുവന്ന ജനനായകന്മാരാണ്. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (IUML) സ്ഥാനാർത്ഥിയായിവരെ പാർട്ടി ഉയർത്തിക്കാട്ടിയ ജയന്തി രാജനെപ്പോലെയുള്ളവരെ താങ്കൾ സൗകര്യപൂർവ്വം മറന്നുകളയുകയാണോ? അവർക്ക് നൽകിയ അംഗീകാരം എന്ത് മറുപടിയാണ് താങ്കളുടെ ഈ വ്യാജ ആരോപണങ്ങൾക്ക് നൽകുന്നത്? പാർലമെന്റിലും നിയമസഭയിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികളായി വരുന്ന ഹിന്ദുക്കളെയും ക്രൈസ്തവരെയും സ്വന്തം നെഞ്ചിലേറ്റുന്നവരാണ് ലീഗിന്റെ സാധാരണ അണികൾ. ആൻ്റണിയെയും ജോയിയെയും ആര്യാടനെയും മാത്രമല്ല, മലപ്പുറത്തിന്റെ മണ്ണിൽ യു.ഡി.എഫ് നിർത്തുന്ന ഏതൊരു സ്ഥാനാർത്ഥിയെയും മതത്തിന്റെ വേർതിരിവില്ലാതെ സ്വന്തം സ്ഥാനാർത്ഥിയായി കണ്ട് വോട്ടുചെയ്ത് ജയിപ്പിക്കുന്നത് ഈ മലപ്പുറത്തെ ലീഗുകാരാണ്.

'മുസ്ലിം ലീഗ്' എന്ന് കേൾക്കുമ്പോൾ ചിലർക്ക് ഉറക്കം നഷ്ടപ്പെടും, കുരുപൊട്ടും; അത് സ്വാഭാവികമാണ്. രാഷ്ട്രീയമായി ലീഗിനെ നേരിടാൻ ശേഷിയില്ലാതെ വരുമ്പോൾ പച്ചക്കള്ളങ്ങളും മതവിദ്വേഷവും കുത്തിവെച്ച് മലപ്പുറത്തെയും ലീഗിനെയും അപരവൽക്കരിക്കുക എന്നത് താങ്കളുടെ ഇപ്പോഴത്തെ പാർട്ടിയുടെ സ്ഥിരം ശൈലിയാണ്. മലപ്പുറത്തിന്റെ മണ്ണിൽ ജീവിച്ച്, ഇവിടുത്തെ സൗഹാർദ്ദത്തിന്റെ തണൽപറ്റി വളർന്ന്, ഒടുവിൽ അതേ മണ്ണിനെ വർഗീയതയുടെ പേരിൽ ഒറ്റുകൊടുക്കാൻ താങ്കൾ തന്നെ മുന്നിൽ നിൽക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പട്ടികയും ലീഗിന്റെ ജനപ്രതിനിധികളുടെ ലിസ്റ്റും ഒന്ന് കണ്ണുതുറന്നു നോക്കണം. അന്ധമായ വിദ്വേഷം കൊണ്ട് സത്യം മൂടിവെക്കാൻ നോക്കരുത്. ലീഗിനെ തകർക്കാൻ വർഗീയതയുടെ കാർഡിറക്കുന്ന ഇത്തരം നെറികെട്ട ശ്രമങ്ങൾ തിരിച്ചറിയാതിരിക്കക്കാൻ കേരളത്തിലെ ജനങ്ങൾ വിഡ്ഢികളല്ല……..

അഡ്വ .എ പി സ്മിജി

വൈസ് പ്രസിഡന്റ്

Adv. A.P. Smiji responds to K.T. Jaleel's allegation
സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്താൻ ആസൂത്രണം നടത്തിയത് നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്

Related Stories

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ 1.24 കോടി കൂടി; പിണറായിയുടെ കാലത്ത് ധൂർത്തെന്ന് പറഞ്ഞവർ ഇപ്പോൾ എന്ത് പറയുന്നെന്ന് സിപിഐഎം
"ആരെങ്കിലും എവിടെയെങ്കിലും യാത്ര ചെയ്യുന്നതിൽ ബിജെപിക്ക് എന്താണ് പ്രശ്നം?"; രാഹുലിൻ്റെ വിദേശയാത്രാ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്
സമസ്ത എ.പി വിഭാഗം നേതാവ് അബ്ദുൾ ഹക്കിം അസ്ഹരി
K.P. Sasikala speaks against the families of those who died in the Nedumbassery vehicle accident