

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പിന് സ്ഥിരീകരണം. കോരുത്തോട് സ്കൂളിലെ താരം പരിശോധയിൽ പരാജയപ്പെട്ടതോടെയാണ് പ്രായത്തട്ടിപ്പ് തെളിഞ്ഞത്. യുപി താരത്തിന് 15നും 18നും ഇടയിൽ പ്രായമുണ്ടെന്നാണ് എല്ല് പരിശോധനയിൽ സ്ഥിരീകരിച്ചത്. സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ പ്രായത്തട്ടിപ്പ് നടത്തിയെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലായിരുന്നു നടപടി.
വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ അറിയിച്ചിരുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ആരോപണം ഉയര്‍ന്ന വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളും അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ച റിപ്പോർട്ട് പുറത്തുവന്നത്.