കെ. സുധാകരൻ്റെ ചികിത്സാ ചെലവ് എ.ഐ.സി.സി ഏറ്റെടുക്കും; കുടുംബത്തിന് ഉറപ്പ് നൽകി കെ.സി. വേണുഗോപാൽ

മണ്ഡല പുനർനിർണയ ബില്ലിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ കെ. സുധാകരനോട് ഡൽഹിയിലേക്ക് മടങ്ങാൻ ഇടപെട്ടത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാൽ ആയിരുന്നു.
കെ.സി. വേണുഗോപാലും കെ. സുധാകരനും
കെ.സി. വേണുഗോപാലും കെ. സുധാകരനും
Published on: 
Updated on: 

ഡൽഹി: കെ. സുധാകരൻ എംപിയുടെ ചികിത്സ എ.ഐ.സി.സി ഏറ്റെടുക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി കെ.സി. വേണുഗോപാൽ എംപി. യുഎസിലെ ചികിത്സ സംബന്ധിച്ച കാര്യങ്ങൾ കുടുംബവുമായി ആലോചിച്ച് പാർട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മണ്ഡല പുനർനിർണയ ബില്ലിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ കെ. സുധാകരനോട് ഡൽഹിയിലേക്ക് മടങ്ങാൻ ഇടപെട്ടത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാൽ ആയിരുന്നു.

ചികിത്സയുടെ ഭാഗമായി ഡൽഹിയിലേക്ക് മടങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ട് എന്ന് സുധാകരൻ്റെ കുടുംബം നേരത്തെ നിലപാടെടുത്തിരുന്നു. എന്നാൽ കെ.സി. വേണുഗോപാലിൻ്റെ നിരന്തര ഇടപെടലിന് പിന്നാലെയാണ് അവർ തീരുമാനം മാറ്റിയത്. മണ്ഡല പുനർനിർണയ ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള കെ. സുധാകരൻ എംപി നാളെ സഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

കെ.സി. വേണുഗോപാലും കെ. സുധാകരനും
IMPACT | പോക്സോ കേസ് വിവരം മറച്ചുവച്ചു; കോൺഗ്രസ് നേതാവ് പി.വി. രമണനെ പ്രതിചേർത്തു

ദുബായിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ സുധാകരൻ രാത്രി 9.30 ഓടെ എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെടും. തിങ്കളാഴ്ച പുലർച്ചെയോടെ അദ്ദേഹം ഡൽഹിയിൽ എത്തിച്ചേരും. അംഗങ്ങൾ സഭയിൽ ഉണ്ടാകണമെന്ന് നേരത്തെ കോൺഗ്രസ് വിപ്പ് നൽകിയിരുന്നു.

പരിശോധനയ്ക്കായി ദുബായിലെ ആശുപത്രിയിൽ എത്തിച്ച സുധാകരനെ ആശുപത്രി അധികൃതർ ദുരൂഹമായി ഐ.സി.യുവിലേക്ക് മാറ്റിയെന്നും കാണാൻ പോലും അനുവദിച്ചില്ലെന്നും നേരത്തെ കുടുംബം ആരോപിച്ചിരുന്നു. നവംബർ 26ന് രാത്രിയാണ് കുടുംബത്തോടൊപ്പം കെ. സുധാകരൻ അബുദാബിയിലെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് പോകാനായിരുന്നു നീക്കം.

കെ.സി. വേണുഗോപാലും കെ. സുധാകരനും
കൂടിക്കാഴ്ച പരാജയം; ഇൻഡ്യാ സഖ്യത്തിൻ്റെ ആവശ്യം തള്ളി സ്റ്റാലിൻ

എന്നാൽ, നിർണായക പാർലമെൻ്റ് സമ്മേളനം വിളിച്ചതോടെ സുധാകരനോട്‌ അടിയന്തരമായി ഡൽഹിയിലെത്താൻ കോൺഗ്രസ്‌ നേതാക്കൾ നിർദേശിച്ചു. തുടർന്ന് ദുബായിലെ ആശുപത്രിയിൽ കാണിച്ച ശേഷം മടങ്ങാമെന്ന ധാരണയിലെത്തുകയായിരുന്നു. അങ്ങനെ ഇന്നലെ ദുബായിലെ ആശുപത്രിയിൽ എത്തി. ചെക്കപ്പിന് ശേഷം ഇന്ന് രാവിലെ ഡൽഹിയിലേക്ക് തിരിക്കാനായിരുന്നു നീക്കം.

താൻ എത്തുമെന്ന് സുധാകരൻ നേതാക്കളെ അറിയിച്ചു. എന്നാൽ രാത്രിയോടെ സുധാകരനെ റൂമിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. കുടുംബത്തെ അറിയിച്ചില്ല എന്നും രാവിലെ കാണൻ ശ്രമിച്ചപ്പോൾ അനുവദിച്ചില്ലെന്നും മകൻ ആരോപിച്ചിരുന്നു. പിന്നാലെ കെപിസിസി പ്രസിഡൻ്റ് അടക്കം നേതാക്കൾ ഇടപെട്ടു. ഒടുവിൽ സുധാകരനെ കാണാൻ മകന് അനുമതി നൽകി. അച്ഛൻ ഓർമക്കുറവ്‌ ഉണ്ടെന്നും സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് ചെയ്തു കൊണ്ടുപോകാൻ ആശുപത്രി അനുമതി നൽകിയെന്നും മകൻ വ്യക്തമാക്കി.

സുധാകരൻ്റെ ബന്ധുവും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും ഉന്നയിക്കുന്നത് അമിത് ഷാ ദുബായിലെ ആശുപത്രിയിലേക്ക് വിളിച്ച് സുധാകരൻ നാട്ടിലേക്ക് വരുന്നത് തടയാൻ ഗൂഢാലോചന നടത്തി എന്നാണ്.

കെ.സി. വേണുഗോപാലും കെ. സുധാകരനും
രാഹുലിനെ കെട്ടിപ്പിടിച്ച് സ്വീകരിച്ച് സ്റ്റാലിൻ; ഖാർഗെ, സോണിയ, മമതാ ബാനർജി ഉൾപ്പെടെയുള്ളവർ സ്റ്റാലിനെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നു