എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, സർവകലാശാലാ ഭൂമി അളക്കാനാണ് നിർദേശമെന്ന് സിപിഐഎം

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി നിയമപരമാണെന്നാണ് സിപിഐഎമ്മിന്റെ പ്രതികരണം
എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, സർവകലാശാലാ ഭൂമി അളക്കാനാണ് നിർദേശമെന്ന് സിപിഐഎം
Published on: 
Updated on: 

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമി റവന്യൂ വകുപ്പ് നാളെ അളക്കും. രണ്ട് സർവ്വേ നമ്പറുകളിലായി കിടക്കുന്ന എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് സർക്കാരിന്റെ അടിയന്തര നടപടി. നാളെ രാവിലെ പത്തിന് സര്‍വ്വേ നടപടികൾ ആരംഭിക്കും. ഈ സമയത്ത് ഹാജരാകണം എന്നാവശ്യപ്പെട്ട് കേരള സർവകലാശാലാ രജിസ്ട്രാർക്കും സിപിഐ സംസ്ഥാന സെക്രട്ടറിക്കും റവന്യൂ അധികൃതർ നോട്ടീസ് അയച്ചു. അതേസമയം, എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി നിയമപരമാണെന്നാണ് സിപിഐഎമ്മിന്റെ പ്രതികരണം.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാറിന്റെ ഹർജിയിലാണ് നടപടി. ​1977-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ ഈ ഭൂമിയിൽ ഗവേഷണ കേന്ദ്രം തുടങ്ങുന്നതിന് പകരം സംസ്ഥാന കമ്മിറ്റി ഓഫീസ് സിപിഐഎം നിർമിച്ചത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, സർവകലാശാലാ ഭൂമി അളക്കാനാണ് നിർദേശമെന്ന് സിപിഐഎം
സുരേഷ് ബാബുവിനെതിരെ സമാന സ്വഭാവമുള്ള വേറെയും പരാതികൾ? കടുത്ത നടപടിക്ക് സിപിഐഎം; ഒതുക്കി തീർക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്

അതേസമയം, എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി നിയമപരമാണെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി അളക്കുമെന്ന വാർത്ത തെറ്റാണ്. സര്‍വ്വേ നടത്താന്‍ ഉത്തരവില്ല. സർവകലാശാലാ ഭൂമി അളക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. റവന്യൂ വകുപ്പ് അളക്കാൻ വന്നാൽ തടയില്ല. നിയമപരമായി മുന്നോട്ടുപോകുമെന്ന് സിപിഐഎം വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com