"പാർട്ടിയിൽ സംഘടന സ്വാതന്ത്ര്യം ഇല്ല"; ട്വൻ്റി-ട്വൻ്റിയിൽ നിന്ന് പടിയിറങ്ങി അഖിൽ മാരാർ

സാബു ജേക്കബിനുമെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി അഖിൽ മാരാർ
Akhil Mara resigns from Twenty20  party
ട്വൻ്റി-ട്വൻ്റിയിൽ നിന്ന് പടിയിറങ്ങി അഖിൽ മാരാർ
Published on
Updated on

കൊച്ചി: ട്വൻ്റി ട്വൻ്റി പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് അഖിൽ മാരാർ. പാർട്ടിയിൽ സംഘടന സ്വാതന്ത്രം ഇല്ലെന്നും അഖിൽ വിമർശനം ഉന്നയിച്ചു. സാബു.എം.ജേക്കബ് തന്നെ ചതിച്ചെന്നും അഖിൽ ആരോപിച്ചു.

തെരഞ്ഞെടുപ്പിന് ബിജെപി നൽകിയ പണം സാബു. എം.ജേക്കബ് സ്ഥാനാർഥികൾക്ക് നൽകിയില്ല. ട്വൻ്റി-ട്വൻ്റിക്കും സാബു. ജേക്കബിനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് അഖിൽ പാർട്ടി വിട്ടത്. മുഖ്യമായും സാമ്പത്തിക ആരോപണം തന്നെയാണ് അഖിൽ മാരാർ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങൾക്കായി ബിജെപി നേതൃത്വം നൽകിയ 40 കോടിയോളം രൂപ സാബു ജേക്കബ് ഒറ്റയ്ക്കെടുത്തതായി അഖിൽ മാരാർ പറഞ്ഞു

Akhil Mara resigns from Twenty20  party
ശ്രീഭദ്രയുടെ തിരോധാനം; സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം

സീറ്റ് വാഗ്‌ദാനം മുതൽ തന്നോട് അതീതി കാട്ടുകയായിരുന്നു. സ്വതന്ത്രനായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഖിൽ മാരാർ പറഞ്ഞു. അതേ സമയം അഖിൽ മാരാരുടെ ആരോപണങ്ങൾ തള്ളി ട്വൻ്റി ട്വൻ്റി നേതാവും നടിയുമായ ലക്ഷ്മി പ്രിയ രംഗത്തെത്തി. അഖിൽ പലതവണ പാർട്ടികൾ മാറിയിട്ടുള്ള ആളാണ്. ഇനി ലക്ഷ്യം ടിവികെ പോലുള്ള പാർട്ടികളാകുമെന്നും ലക്ഷ്മി പ്രിയ ന്യൂസ് മലയാളത്തോട് പറഞ്ഞു

Akhil Mara resigns from Twenty20  party
"സർക്കാരിന്മേൽ പാർട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല"; പിണറായിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്
News Malayalam 24x7
newsmalayalam.com