ആലപ്പുഴ രക്ഷാപ്രവർത്തനക്കേസ്: ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം

കേസിലെ പ്രതികൾക്കെതിരെ ആദ്യ അന്വേഷണസംഘം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്.
Anticipatory bail granted to gunman and security personnel
ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം
Published on
Updated on

ആലപ്പുഴ: രക്ഷാപ്രവർത്തനക്കേസിൽ പ്രതികളായ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി.എം. വർഗീസാണ് വിധി പറഞ്ഞത്. പിണറായിയുടെ ഗൺമാൻ അനിൽകുമാർ അടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്.

സുരക്ഷ ഉദ്യോഗസ്ഥരായ എസ്. സന്ദീപ് , വിപിൻ അരുൺ, ഷൈജു എന്നിവരാണ് മറ്റു പ്രതികൾ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് - കെഎസ്‌യു നേതാക്കളെയാണ് തല്ലിച്ചതച്ചത്. എ.ഡി.തോമസ് എംഎൽഎ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർക്കാണ് ക്രൂര മർദനമേറ്റത്.

Anticipatory bail granted to gunman and security personnel
അന്വേഷണം പിണറായി വിജയനിലേക്ക് എത്തുമെന്ന് മാത്യു കുഴൽനാടൻ; വീണയ്ക്കായി പാർട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്ന് എൻ.എൻ. കൃഷ്ണദാസ്

കേസിലെ പ്രതികൾക്കെതിരെ ആദ്യ അന്വേഷണ സംഘം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എസ്ഐടി രൂപീകരിച്ച ശേഷം പ്രതികൾക്കെതിരെ നരഹത്യശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

Anticipatory bail granted to gunman and security personnel
വെള്ളാപ്പള്ളിക്ക് രണ്ട് തോണിയിൽ കാല് വയ്ക്കുന്ന നിലപാട്: പി. ജയരാജൻ
News Malayalam 24x7
newsmalayalam.com