ആലപ്പുഴ 'രക്ഷാപ്രവർത്തനം'; ഗൺമാൻമാരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകി

അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Government appeals against anticipatory bail of gunmen
ഗൺമാൻമാരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകി
Published on
Updated on

കൊച്ചി: ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടിയാണ് അപ്പീല്‍ നൽകിയിരിക്കുന്നത്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് സർക്കാർ അധികാരമേറ്റ ഉടനെ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശൻ രക്ഷാപ്രവർത്തനക്കേസിൽ വീണ്ടും അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരായ അനിൽ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നിവർക്കെതിരെയായിരുന്നു അന്വേഷണം.

Government appeals against anticipatory bail of gunmen
വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം; യുവതിയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

2023 ഡിസംബറിന് ആലപ്പുഴയില്‍, നവ കേരള സദസ് ബസിന് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിൽ ഗൺമാൻമാർക്ക് വീഴ്ച സംഭവിച്ചെന്ന് എസ്ഐടി സ്ഥിരീകരിച്ചിരുന്നു.

Government appeals against anticipatory bail of gunmen
പ്ലസ് വൺ പാഠപുസ്തക വിതരണത്തിലെ അനിശ്ചിതത്വത്തിന് താൽക്കാലിക പരിഹാരം; ഡിജിറ്റൽ പതിപ്പ് പ്രസിദ്ധീകരിച്ച് എസ്‌സിഇആർടി
News Malayalam 24x7
newsmalayalam.com