സൈക്കോ കില്ലർ സണ്ണി കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശിയെ; ചൊവ്വന്നൂർ കൊലക്കേസിൽ നിർണായക വഴിത്തിരിവ്

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കിടങ്ങൂർ സ്വദേശി സണ്ണി ശിവയെ കൊല്ലപ്പെടുത്തിയത്.
Chovvannur Murder case
News Malayalam 24x7
Published on

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിലെ പ്രമാദമായ കൊലക്കേസിലെ പ്രതി സൈക്കോ കില്ലർ സണ്ണി കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശിയെ ആണെന്ന് ഉറപ്പിച്ച് പൊലീസ്. പെരുമ്പിലാവ് ആൽത്തറയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ശിവ (34) ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃശൂരിൽ താമസിക്കുന്ന ശിവയുടെ മകനാണ് പിതാവിൻ്റെ ചിത്രം തിരിച്ചറിഞ്ഞത്.

മരിച്ചത് ശിവ തന്നെയാണെന്ന് ഉറപ്പിക്കാനായി ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കിടങ്ങൂർ സ്വദേശി സണ്ണി ശിവയെ കൊല്ലപ്പെടുത്തിയത്.

പ്രതി സണ്ണി സൈക്കോ ആണെന്നും ഇയാൾ കൊലപാതകത്തിന് ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായും അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വവർഗാനുരാഗി ആയ പ്രതി ശനിയാഴ്ച ബീവറേജിൽ വച്ചാണ് മരിച്ച ശിവയെ പരിചയപ്പെട്ടത്.

Chovvannur Murder case
സണ്ണി സൈക്കോയെന്ന് പൊലീസ്, മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി; ചൊവ്വന്നൂരിലെ കൊലപാതകം സ്വവർഗ രതിക്കായി!

സണ്ണി കൊല നടത്തിയത് സ്വവർഗരതിക്കിടെ ആണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരിച്ച വ്യക്തി നേരത്തെയും സണ്ണിയുടെ വീട്ടിൽ വന്നിട്ടുണ്ടെന്നാണ് സൂചന. സണ്ണി മുൻപ് നടത്തിയ കൊലപാതകവും സ്വവർഗരതി വിസമ്മതിച്ച ഇതര സംസ്ഥാനക്കാരനെ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സമാനമായി ഇയാൾ സ്ഥിരമായി പലരെയും വീട്ടിൽ കൊണ്ടുവരുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സണ്ണി ആറ് വർഷം മുമ്പാണ് ജയിൽ മോചിതനായത്.

Chovvannur Murder case
പുനലൂർ ആളുകേറാമലയിൽ കൊല്ലപ്പെട്ടത് ട്രാൻസ്ജെൻഡർ? കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ ശ്രമം തുടരുന്നു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com