"ആരോപണങ്ങൾ അടിസ്ഥാനരഹിതം"; ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

ഷഹനാസിനെതിരെ കേസെടുക്കണമെന്നും, ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യം...
"ആരോപണങ്ങൾ അടിസ്ഥാനരഹിതം"; ഷഹനാസിനെതിരെ ഡിജിപിക്ക് 
പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ
Source: Screengrab
Published on
Updated on

തിരുവനന്തപുരം: കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസിന് എതിരെ ഡിജിപിക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഷഹനാസ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പരാതിയിൽ പറയുന്നു. ഷഹനാസിനെതിരെ കേസെടുക്കണമെന്നും, ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നുമാണ് പരാതിയിൽ ആവശ്യം. ഷഹനാസിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും മാങ്കൂട്ടത്തിലിൻ്റെ അഭിഭാഷകൻ ശേഖർ ജി. തമ്പി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കഴിഞ്ഞ ദിവസം എം.എ. ഷഹനാസ് ആഞ്ഞടിച്ചിരുന്നു. രാഹുലുമായി സൗഹൃദം ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എം.എ. ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തി ഒരു കോഴി ആണെന്ന് പണ്ടേ അറിയാം. രാഹുൽ ആരോപിച്ച വിഷയങ്ങളിൽ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം തനിക്കുണ്ടെന്നും പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും എം.എ. ഷഹനാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

"ആരോപണങ്ങൾ അടിസ്ഥാനരഹിതം"; ഷഹനാസിനെതിരെ ഡിജിപിക്ക് 
പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ
സിറോ മലബാര്‍ സഭാ കുര്‍ബാന തര്‍ക്കത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്; ക്രൈസ്തവര്‍ക്കിടയിലും തീവ്രവാദ സംഘടനകളുണ്ട്: ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്

"ചാനലിന് പണം നൽകിയാണ് ഇൻ്റർവ്യൂ നൽകിയത്. ഇൻ്റർവ്യൂവിൽ അവതാരകൻ വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചില്ല. രാഹുലിനെ വെളുപ്പിച്ച് എടുക്കാനാണ് ശ്രമിക്കുന്നത്. ഒരു സ്ത്രീ പീഡകനെയാണ് ഇന്നലെ കേട്ടത്. കുറേ സമയം എടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണ് രാഹുൽ ഇന്നലെ ചോദിച്ചത്. രാഹുലിന് ധൈര്യം ഉണ്ടോ എന്റെ മുന്നിൽ ഇരുന്ന് സംസാരിക്കാൻ? രാഹുലിന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ ഞാൻ തയ്യാറാണ്," എം.എ. ഷഹനാസ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com