മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ചന്ദനത്തടികൾ കാണാനില്ലെന്ന് ആക്ഷേപം; പരിശോധന നടത്തി ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ

ചന്ദനത്തടികൾ ക്ഷേത്രത്തിലെ ഉന്നതർ കടത്തിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി
വള്ളിയൂർക്കാവ് ക്ഷേത്രം
വള്ളിയൂർക്കാവ് ക്ഷേത്രംSource: News Malayalam 24x7
Published on

വയനാട്: മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ചന്ദന തടികൾ കാണാനില്ലെന്ന് ആക്ഷേപം. ചന്ദനത്തടികൾ ക്ഷേത്രത്തിലെ ഉന്നതർ കടത്തിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ക്ഷേത്രത്തിനകത്തെ സ്റ്റോർ റൂമിൽ 58 കിലോ ചന്ദനത്തടിയാണ് സൂക്ഷിച്ചിരുന്നത്. സ്റ്റോക്കിൽ 26 കിലോ കുറഞ്ഞതായി 2023 ഓഡിറ്റ് റിപ്പോർട്ടിലും പരാമർശം ഉള്ളതായാണ് വിവരം.

വള്ളിയൂർക്കാവ് ക്ഷേത്രം
സ്വർണക്കൊള്ള; സത്യം പുറത്തുവരും, കുറ്റവാളികൾ ശിക്ഷിക്കപ്പെടും, യുഡിഎഫ് കാലത്തെ ഇടപാടുകളും അന്വേഷിക്കണമെന്ന് പി.എസ്. പ്രശാന്ത്

വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ പരിശോധന നടത്തി. ചന്ദനത്തിൻ്റെ കണക്കുകൾ രേഖപ്പെടുത്തിയ രജിസ്റ്റർ പരിശോധിച്ചു. നിലവിൽ ക്ഷേത്രത്തിലുള്ള ചന്ദനത്തടികൾ പരിശോധിക്കാൻ വനവകുപ്പിനോട് ആവശ്യപ്പെടും. ചന്ദനത്തടികൾ മോഷ്ടിച്ചു എന്ന് ആരോപിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com