'ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ'; വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി അലോഷ്യസ് സേവ്യർ

സമരത്തിനിടെ പൊലീസ് വാഹനത്തിൽ കയറി പ്രതിഷേധിക്കുന്ന തന്റെ ചിത്രമാണ് അലോഷ്യസ് കവർ ഫോട്ടോയായി അപ്ഡേറ്റ് ചെയ്തിരിക്കുന്നത്
അലോഷ്യസ് സേവ്യർ
അലോഷ്യസ് സേവ്യർ
Published on
Updated on

സംസ്ഥാനത്ത് മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലുള്ള രാഷ്ട്രീയ പോര് ശക്തമാകുന്നതിനിടെ സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സമരത്തിനിടെ പൊലീസ് വാഹനത്തിൽ കയറി പ്രതിഷേധിക്കുന്ന തന്റെ ചിത്രമാണ് അലോഷ്യസ് കവർ ഫോട്ടോയായി അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.

"നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ" എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളിൽ അലോഷ്യസ് ഉന്നയിച്ച വിമർശനങ്ങൾ വലിയ വാർത്തയായിരുന്നു. 'വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തികളാക്കുന്നു' എന്നായിരുന്നു അലോഷ്യസിന്റെ നേരത്തെയുള്ള വിമർശനം. ഈ വിവാദങ്ങൾ പുകയുന്നതിനിടയിലാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ പുതിയ പോസ്റ്റ്.

അലോഷ്യസ് സേവ്യർ
പ്ലീഡറെച്ചൊല്ലി മുഖ്യമന്ത്രിയും കെഎസ്‌യുവും നേർക്കുനേർ

സർക്കാർ പ്ലീഡർ നിയമനം നടത്തുന്നത് കെഎസ്‌യു കമ്മിറ്റികളല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് രാഷ്ട്രീയ പോരിലേക്ക് വഴിവെച്ചത്. പ്ലീഡറായി നിയമനം ലഭിച്ച അഭിഭാഷക ജയോണ ജെയിംസ് തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ നേതാവായിരുന്നു എന്നായിരുന്നു കെഎസ്യുവിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്‌യു അക്കാലത്തെ ഭാരവാഹികളുടെ ഒപ്പ് സഹിതം മുഖ്യമന്ത്രിക്ക് കത്തും നൽകിയതാണ്. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹാസം കലർന്ന രീതിയിൽ മറുപടി നൽകുകയായിരുന്നു.

News Malayalam 24x7
newsmalayalam.com