ആശ്വാസം, ഗതാഗതക്കുരുക്ക് ഒഴിഞ്ഞു; ആലുവ മാർത്താണ്ഡവർമ പാലം തുറന്നു

കഴിഞ്ഞ മാസം 28ന് അടച്ച പാലം അറ്റകുറ്റപണി പൂർത്തിയാക്കി ഇന്ന് രാവിലെ ആറ് മണി മുതലാണ് ഗതാഗതത്തിന് തുറന്ന് നൽകിയത്.
Aluva Marthanda Varma Bridge opened
ആലുവ മാർത്താണ്ഡവർമ പാലം തുറന്നു
Published on: 
Updated on: 

കൊച്ചി: അറ്റകുറ്റപ്പണിക്കായി എട്ടുദിവസമായി അടച്ചിട്ട മാര്‍ത്താണ്ഡവര്‍മ പാലം ഇന്ന് രാവിലെ ആറ് മണി മുതൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. കഴിഞ്ഞ മാസം 28-നാണ് അറ്റകുറ്റപണിയ്ക്കായി പാലം താൽക്കാലികമായി പൂർണമായും അടച്ചിട്ടത്.

ഇതോടെ ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പാലം അടച്ചതോടെ അങ്കമാലി-തൃശൂർ ഭാഗങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളെ സാരമായി ബാധിച്ചിരുന്നു. പാലം തുറന്നതോടെ യാത്രാദുരിതത്തിന് പരിഹാരമായി.

Aluva Marthanda Varma Bridge opened
നേരറിയാൻ ഡമ്മി മൂല്യനിര്‍ണയം; സാങ്കേതിക പിഴവെന്ന പിഎസ്‌സിയുടെ വാദം പൊളിച്ച് എസ്ഐടി

പാലത്തിലെ അഞ്ച് എക്‌സ്പാന്‍ഷന്‍ ജോയിൻ്റുകളിലെയും കമ്പികള്‍ പുനഃസ്ഥാപിച്ച് കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കി. അറ്റകുറ്റപ്പണികള്‍ക്കായി പത്ത് ദിവസം പാലം അടച്ചിടുമെന്നായിരുന്നു നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാൽ യാത്രാദുരിതം ഒഴിവാക്കാനായി എട്ട് ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുകയായിരുന്നു.

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ തൻ്റെ ഇളയരാജാവായിരുന്ന മാർത്താണ്ഡ വർമയുടെ സ്മരണയ്ക്കായി നിർമിച്ചതാണ് ഈ പാലം.1940 ജൂൺ 14-ന് പാലം പൊതുജനങ്ങൾക്കായി രാജാവ് തുറന്നു കൊടുത്തു. ഏഷ്യയിലെ രണ്ടാമത്തെ ആർച്ച് പാലമാണിത്.

Aluva Marthanda Varma Bridge opened
അഭിറാം കൊലക്കേസ്; രണ്ടാം പ്രതി ഉമറിൻ്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്