
ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ സൈബർ ആക്രമണം നടത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കേസ്. അമ്പലപ്പുഴ ഈസ്റ്റ് എൽ.സി അംഗം യു. മിഥുനെതിരെയാണ് കേസെടുത്തത്. അശ്ലീല പദപ്രയോഗം നടത്തുകയും ആക്ഷേപിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഥയെ പിന്തുണച്ച് ഫെസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് ജി. സുധാകരനെതിരായ സൈബര്‍ ആക്രമണം. ജാഥയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച സുധാകരൻ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ ഒരു പ്രചരണ പരിപാടിയാണിതെന്നും അഭിപ്രായപ്പെട്ടിരുന്നു.