കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ഉദുമയിൽ പരീക്ഷണത്തിന് ഒരുങ്ങി കോൺഗ്രസ്. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരി അമൃതയെ സ്ഥാനാർഥിയാക്കാനാണ് നീക്കം. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയം ചർച്ച ചെയ്യാൻ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. സ്ത്രീ വോട്ടർമാരുടെയും യുവാക്കളുടെയും പിന്തുണ ലഭിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
2021ലും അമൃതയെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ഉയർന്നുവന്നിരുന്നു. എന്നാൽ, അന്ന് അമൃതയ്ക്ക് പ്രായപൂർത്തിയാകാത്തതിനാലാണ് അതിലേക്ക് നീങ്ങാതിരുന്നത്. നിലവിൽ വിദേശത്ത് ജോലി ചെയ്യുകയാണ് അമൃത.
അതേസമയം, കെപിസിസി ജനറൽ സെക്രട്ടറിമാരായ സലീം കുന്നേൽ , നീലകണ്ഠൻ എന്നീ പേരുകളും കോൺഗ്രസിൻ്റെ പരിഗണയിലുണ്ട്.