ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ 1.24 കോടി കൂടി; പിണറായിയുടെ കാലത്ത് ധൂർത്തെന്ന് പറഞ്ഞവർ ഇപ്പോൾ എന്ത് പറയുന്നെന്ന് സിപിഐഎം

സിവില്‍, ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പണം അനുവദിച്ചത്...
ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ 1.24 കോടി കൂടി; പിണറായിയുടെ കാലത്ത് ധൂർത്തെന്ന് പറഞ്ഞവർ ഇപ്പോൾ എന്ത് പറയുന്നെന്ന് സിപിഐഎം
Source: Files
Published on: 
Updated on: 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികൾക്ക് 1.24 കോടി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. സിവില്‍, ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പണം അനുവദിച്ചത്. സുരക്ഷ ശക്തിപ്പെടുത്താൻ എഴുപത്തിയഞ്ച് ലക്ഷവും ഇലക്ട്രിക്കൽ പണികൾക്കായി 48 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

വി.ഡി. സതീശൻ അധികാരമേറ്റതിന് ശേഷം ആറ് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നത്. നേരത്തെ അധികാരമേൽക്കുന്നതിനോട് അനുബന്ധിച്ച് അറ്റകുറ്റപ്പണികൾ നടന്നിരുന്നു. അന്ന് ഒരു കോടി രൂപയുടെ മുകളിൽ പണമായിരുന്നു ചെലവാക്കിയായിരുന്നത്.

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ 1.24 കോടി കൂടി; പിണറായിയുടെ കാലത്ത് ധൂർത്തെന്ന് പറഞ്ഞവർ ഇപ്പോൾ എന്ത് പറയുന്നെന്ന് സിപിഐഎം
മാപ്പെഴുതി കൊടുത്താലേ 12 പേരെ തിരിച്ചെടുക്കൂ,നാല് പേരുടെ സസ്പെൻഷൻ തുടരും; വഴങ്ങാതെ എസ്എഫ്ഐ

അതേസമയം, അധികാരമേറ്റ് ആറുമാസം പിന്നിടും മുന്നേ രണ്ടാം തവണ അറ്റകുറ്റപ്പണി നടത്തുന്നതിൽ വിമർശനവുമായി സിപിഐഎം രംഗത്തെത്തി. പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നടന്ന അറ്റകുറ്റപണികളെ ധൂർത്തെന്ന് പറഞ്ഞിരുന്ന കോൺഗ്രസ് ഇപ്പോൾ എന്ത് പറയുന്നെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചു.