അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി

അഴൂർ സ്വദേശിനിയായ 77കാരിയാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. അഴൂർ സ്വദേശിനിയായ 77കാരിയാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 144 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 31 പേരാണ് മരിച്ചത്.

പ്രതീകാത്മക ചിത്രം
ഇതെല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ട്, പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകില്ലെന്ന് അദ്ദേഹത്തിനറിയാം: രമേശ് ചെന്നിത്തല

അതേസമയം, അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ വ്യാപനത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും സംയുക്തമായി നടത്തുന്ന പഠനം കോഴിക്കോട് തുടങ്ങി. ജില്ലയിൽ കഴിഞ്ഞ ‍ജൂലൈ മുതൽ ഓക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് സംഘം പഠനവിധേയമാക്കുന്നത്.

പഠന സംഘം ഓമശ്ശേരി, അന്നശ്ശേരി, വെള്ളിപറമ്പ് എന്നിവിടങ്ങളിലെ രോഗികളുടെ വീടും പരിസരവും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ഐസിഎംആർ ടീം അംഗങ്ങൾ, എൻഐഇ ടീം അംഗങ്ങൾ, മെഡിക്കൽ കോളേജ് കമ്യൂണിററി മെഡിസിൻ ഡോക്ടർമാർ, ജില്ലാ മെഡിക്കൽ സർവൈലൻസ് ഓഫിസർ, എപ്പിഡെമിയോളജിസ്‌റ്റുകൾ എന്നിവരാണു സംഘത്തിലുളളത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്കുമാർ സംഘത്തെ അനുഗമിച്ചു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.

News Malayalam 24x7
newsmalayalam.com