

തിരുവനന്തപുരം: ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്നും ഇതിലൂടെ തെളിഞ്ഞെന്നും ചെന്നിത്തല പരിഹസിച്ചു.
"ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഇന്ന് നടത്തിയത്. ആ തീരുമാനങ്ങൾ നടപ്പാക്കേണ്ടത് അടുത്ത സർക്കാരാണ്. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ആശ വർക്കർമാരോട് ഈ സർക്കാർ ചെയ്തത് ക്രൂരതയാണ്. അത് ആരും മറക്കില്ല," രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, പിഎം ശ്രീ പദ്ധതിയിലൂടെ തെളിഞ്ഞത് ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അന്തർധാരയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ് സിപിഐയെ സിപിഐഎം കളിപ്പിക്കുകയായിരുന്നു. ഈ സർക്കാർ എംഒയു ഒപ്പിട്ടിട്ട് എങ്ങനെ റദ്ദാക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.