
മലപ്പുറം നിലമ്പൂരില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന. മുണ്ടേരി വാണിയമ്പുഴ ഉന്നതിയിലെ വില്ലി (52) ആണ് കാട്ടാന കൊന്നത്. വില്ലിയുടെ താത്കാലിക കുടിലിന് സമീപത്ത് വെച്ചാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം കൊണ്ടുവരാനായി ചാലിയാറിലൂടെ പോയ എന്‍ഡിആര്‍എഫ് സംഘം കുത്തൊഴുക്കില്‍ പെട്ട് തുരുത്തില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ചാലിയാറിലെ ശക്തമായ ഒഴുക്കില്‍ ഡിങ്കി ബോട്ടിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പുഴയില്‍ വീണ എന്‍ഡിആര്‍എഫ് സംഘത്തിലെ അംഗത്തെ രക്ഷപ്പെടുത്തി. പുഴയിലെ തുരുത്തില്‍ കുടുങ്ങിയ സംഘത്തെ രക്ഷിക്കാനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി.
ബില്ലിയും കുടുംബവും താമസിച്ചിരുന്നത്.
അതേസമയം, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വില്ലിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വില്ലിയെ കാട്ടാന ആക്രമിച്ചു കൊന്നത്. വില്ലിയുടെ താത്കാലിക കുടിലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം.
വിറകു ശേഖരിക്കാനായി വനത്തിലേക്ക് പോയ വില്ലി ആനയുടെ മുന്നില്‍ പെടുകയായിരുന്നുവെന്നാണ് വിവരം. 2019ലെ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ശേഷം കുടില്‍ കെട്ടിയാണ്