സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; കിളിമാനൂർ സ്വദേശി ജിജിൻ വിടപറയുന്നത് അഞ്ച് പേർക്ക് ജീവൻ പകർന്ന്

അവയവദാനം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരു കുഞ്ഞു കുട്ടിക്ക് കഴിഞ്ഞെങ്കിൽ നമ്മളും ചെയ്യണമല്ലോ ?
മരണാനന്തര അവയവദാനം
Source: Social Media
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം നടന്നു. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിൻ എന്ന യുവാവിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നിവയാണ് ദാനം ചെയ്തത്.

മരണാനന്തര അവയവദാനം
നിലംപൊത്താറായി തൊടുപുഴ ജില്ലാ ആശുപത്രിയിലെ കെട്ടിടം; നോൺ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ ജില്ലാ പഞ്ചായത്ത്

ഹൃദയം. കരൾ. ഒരു വൃക്ക എന്നീ അവയവങ്ങൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ മാറ്റിവയ്ക്കും. കോർണിയ കണ്ണാശുപത്രിയിലേക്കും കൊണ്ടു പോകും.

മരണാനന്തര അവയവദാനം
കേരളത്തെ അപമാനിക്കാനുള്ള ശ്രമം, കേരള സ്റ്റോറി 2 എന്ന പേര് മാറ്റണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ലർക്കാണ് മരിച്ച ജിജിൻ. ജിജിന്റെ ബൈക്കിനെ പുറകിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നിയമനടപടി തേടാനൊരുങ്ങുകയാണ് കുടുംബം. മരണം വളരെ ദുഃഖമുള്ളതാണ്. എന്നാൽ അവയവദാനം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരു കുഞ്ഞു കുട്ടിക്ക് കഴിഞ്ഞെങ്കിൽ നമ്മളും ചെയ്യണമല്ലോ എന്നായിരുന്നു ജിജിന്റെ കുടുംബാംഗങ്ങളുടെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com