വയനാട്ടിൽ ഒരു വിദ്യാർഥിക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

നിലവിൽ മൂന്ന് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
Another student in Wayanad diagnosed with Shigella disease
വയനാട്ടിൽ ഒരു വിദ്യാർഥിക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു
Published on
Updated on

വയനാട്: ഒരു വിദ്യാർഥിക്ക് കൂടി വയനാട്ടിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഇതുവരെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സുൽത്താൻ ബത്തേരിയിൽ 38 വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. ചികിത്സയിൽ ഇരിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. 30 കുട്ടികളാണ് ഇന്ന് ഡിസ്ചാർജ് ആയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Another student in Wayanad diagnosed with Shigella disease
"മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം"; നിയമ നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ

എല്ലാ വകുപ്പുകളും ഏകോപ്പിച്ചു കൊണ്ടുള്ള പ്രവർത്തനം നടക്കണമെന്നും മന്ത്രി പറഞ്ഞു. ശുചീകരണത്തിൻ്റെ കാര്യത്തിൽ തദേശ സ്വയംഭരണ സ്ഥാപനങ്ങൾ വേഗത്തിൽ നടപടിയെടുക്കണം. രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂളിലെ കിണറിലെ വെള്ളത്തിൻ്റെ പരിശോധനാ ഫലം നാളെയെ ലഭിക്കൂ. ഹോട്ടലുകളിലും കർശന പരിശോധനകൾ നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഷിഗെല്ലയുടെ ലക്ഷണങ്ങൾ?

  • കടുത്ത പനി

  • വയറിളക്കം

  • ഛർദ്ദി

  • തലകറക്കം

  • മലത്തിൽ രക്തം കാണപ്പെടുക

പ്രതിരോധ മാർഗങ്ങൾ

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

  • ആഹാരം പാകം ചെയ്യുന്നതിന് മുൻപും, ഭക്ഷണം കഴിക്കുന്നതിന് മുൻപും, മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

  • തുറസായ സ്ഥലങ്ങളിൽ നിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കുക.

  • പഴകിയതും കേടുപാടുകൾ സംഭവിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കരുത്.

  • പരിസരവും കുടിവെള്ള സ്രോതസ്സുകളും ശുചിയായി സൂക്ഷിക്കുക.

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ നിന്നോ ആശുപത്രിയിൽ നിന്നോ ചികിത്സ തേടുക.

Another student in Wayanad diagnosed with Shigella disease
ആലപ്പുഴ രക്ഷാപ്രവർത്തനക്കേസ്: ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം
News Malayalam 24x7
newsmalayalam.com