

മലപ്പുറം: അർജൻ്റീനയുടെ മത്സരവും മെസ്സിയുടെ വരവും വൈകുന്നത് സംബന്ധിച്ച് സ്പോൺസർക്കെതിരെയും കായിക മന്ത്രിക്കെതിരെയും ആഞ്ഞടിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. 139 കോടിയുടെ പണമിടപാട് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ഫിറോസ് ആരോപിച്ചു.
നിരവധി വഞ്ചനാ കേസുകളിലും പൊലീസിൻ്റെ കേഡി ലിസ്റ്റിലും ഉൾപ്പെട്ട ഇപ്പോഴത്തെ സ്പോൺസർമാരുടെ ടീമിനെ സർക്കാർ സ്പോൺസറായി നിശ്ചയിച്ചത് എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് എന്ന് കായിക മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെസ്സിയുടെ വരവ് സംബന്ധിച്ച് നടക്കുന്നത് വ്യാജ പ്രചരണങ്ങളാണ്. വിഷയത്തിൽ ഇത് സംബന്ധിച്ച് കായിക മന്ത്രി ദുരൂഹത നീക്കാൻ തയ്യാറാവണം. മുഖ്യമന്ത്രി തന്നെ ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കണം. മാത്രവുമല്ല ഇതിലെ പണമിടപാടുകളെ സംബന്ധിച്ച് ദൂരൂഹത കേന്ദ്ര തലത്തിലുള്ള അന്വേഷണ ഏജൻസികൾ പരിശോധിക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.