സ്ഥാനാർഥി പട്ടികയിൽ അതൃപ്തിയോടെ എംപിമാർ; പാലക്കാട് ഇടഞ്ഞ് യൂത്ത് കോൺഗ്രസും

സീറ്റ് നൽകാത്തതിലുള്ള അതൃപ്തി പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന - ജില്ലാ ഭാരവാഹികൾ നേതൃത്വത്തെ നേരിട്ട് അറിയിച്ചു.
സ്ഥാനാർഥി പട്ടികയിൽ ഉലഞ്ഞ് കോൺഗ്രസ്
Source: ഫയൽ ചിത്രം
Published on
Updated on

ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടത്. എന്നാൽ എംപിമാരും മുതിർന്ന നേതാക്കളും ഉൾപ്പെടെ കോൺഗ്രസിൽ കടുത്ത അതൃപ്തിയാണ് സ്ഥാനാർഥി നിർണയത്തിൽ കാണുന്നത്. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കെ. സുധാകരന്റെ പ്രതികരണം എന്താകുമെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്.

സ്ഥാനാർഥി പട്ടികയിൽ ഉലഞ്ഞ് കോൺഗ്രസ്
കോടതി വിധിയിൽ വീണ് ആൻ്റണി രാജു; തിരുവനന്തപുരത്തെ സ്ഥാനാർഥി നിർണയത്തിൽ കുഴങ്ങി എൽഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ എം.കെ രാഘവൻ എംപിക്കും കടുത്ത അതൃപ്തിയെന്നാണ് സൂചന. കെ. സുധാകരനുമായി കൂടി കാഴ്ച്ച നടത്താനാണ് നീക്കം. ശേഷം ഇരുനേതാക്കളും മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ടുകൾ. ഇഴുരെ അനുനയിപ്പിക്കാൻ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തലും സണ്ണി ജോസഫും പരിശ്രമിക്കും.

സ്ഥാനാർഥി പട്ടികയിൽ ഉലഞ്ഞ് കോൺഗ്രസ്
"മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്"; പിഎംഎ സമീറിന്റെ സ്ഥാനാർഥിത്വത്തെ എതിർത്ത് അബ്ദുറഹിമാൻ രണ്ടത്താണി

അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടഞ്ഞ് നിൽക്കുകയാണ് പാലക്കാട്ടെ യൂത്ത് കോൺഗ്രസും. ജില്ലയിൽ ഒരിടത്ത് പോലും പരിഗണിക്കാത്തതിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അമർഷമുണ്ട്. സീറ്റ് നൽകാത്തതിലുള്ള അതൃപ്തി പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന - ജില്ലാ ഭാരവാഹികൾ നേതൃത്വത്തെ നേരിട്ട് അറിയിച്ചു. പാർട്ടിക്ക് വേണ്ടി രാപ്പകൽ അധ്വാനിക്കുന്നവരെ നേതൃത്വം കണ്ടില്ലെന്നാണ് പ്രധാന വിമർശനം. സാമൂഹ്യ മാധ്യമങ്ങളിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Related Stories

ചേരിതിരിഞ്ഞ് തമ്മിലടിച്ച 'സൗഹൃദ സംഗമം'; പിളര്‍പ്പിന് വഴി തുറന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പരസ്യകലാപം
പാര്‍ട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടു, സ്ഥാനാര്‍ഥി പോയി, പിന്തുണച്ച സ്ഥാനാര്‍ഥി അറസ്റ്റിലുമായി; 24 മണിക്കൂറിനിടെ മമതയ്ക്ക് സംഭവിച്ചത്
pm shri
വോട്ടര്‍ പട്ടിക വിവാദം: ആം ആദ്മി പാര്‍ട്ടി പെരുമാറുന്നത് എക്സിനെ പോലെ...; എന്നെ മാത്രം സ്വപ്നം കാണുന്നു... പേര് വിളിക്കുന്നു: രാഘവ് ഛദ്ദ
News Malayalam 24x7
newsmalayalam.com