അരിയിൽ ഷുക്കൂർ വധക്കേസ്: വ്യാഴാഴ്ച വിധി, പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 31 പ്രതികൾ

2012 ഫെബ്രുവരി 20ന് കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെയാണ് സംഭവം
അരിയിൽ ഷുക്കൂർ വധക്കേസ്: വ്യാഴാഴ്ച വിധി,  പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 31 പ്രതികൾ
Published on: 
Updated on: 

എറണാകുളം: കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി വ്യാഴാഴ്ച പ്രസ്താവിക്കും. സിപിഐഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ പ്രതികളായ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതിനെത്തുടർന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്.

2012 ഫെബ്രുവരി 20നാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും എംഎസ്എഫ് പ്രവർത്തകനുമായ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി. രാജേഷിനും നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സിബിഐയുടെ കേസ്.

2012 ഫെബ്രുവരി 20ന് കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെയാണ് സംഭവം. പി. ജയരാജനും അന്നത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതായി ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ ഷുക്കൂറിനെ ഒരു സംഘം പിടികൂടി തടഞ്ഞുവെച്ച് കൊലപ്പെടുത്തിയതായാണ് കേസ്.

അരിയിൽ ഷുക്കൂർ വധക്കേസ്: വ്യാഴാഴ്ച വിധി,  പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 31 പ്രതികൾ
വിലക്കയറ്റത്തിൽ പൊറുതിമുട്ടി കേരളം; ഒരു വർഷത്തിനിടെ ഉള്ളിവില ഇരട്ടിയിലേറെ കൂടി, മത്സ്യത്തിനും ഇറച്ചിക്കും ഊണിനും വൻ വിലവർദ്ധനവ്, ആശ്വാസമായത് വെളിച്ചെണ്ണ മാത്രം!

കേസിലെ ഏറ്റവും നിർണായകമായ ആരോപണം തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ നടന്നുവെന്ന് പറയപ്പെടുന്ന ഗൂഢാലോചനയാണ്. പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ വെച്ച് കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് സിബിഐ കുറ്റപത്രത്തിലെ ആരോപണം.ഇരുവർക്കുമെതിരെ പ്രധാനമായും ക്രിമിനൽ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

ആകെ 33 പേരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ രണ്ട് പ്രതികൾ വിചാരണക്കാലയളവിൽ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്. പ്രതിപ്പട്ടികയിൽ പി. ജയരാജൻ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്.