വിലക്കയറ്റത്തിൽ പൊറുതിമുട്ടി കേരളം; ഒരു വർഷത്തിനിടെ ഉള്ളിവില ഇരട്ടിയിലേറെ കൂടി, മത്സ്യത്തിനും ഇറച്ചിക്കും ഊണിനും വൻ വിലവർദ്ധനവ്, ആശ്വാസമായത് വെളിച്ചെണ്ണ മാത്രം!

ഡിണ്ടിഗൽ, തിരുപ്പൂർ, പെരമ്പല്ലൂർ, തിരുച്ചിറപ്പിള്ളി, തേനി, മധുര എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളക്കെട്ടിലും കൃഷി നശിച്ചതും നവംബറിൽ വിളവെടുപ്പില്ലാത്തതുമാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഉള്ളി വരവ് കുത്തനെ കുറയാൻ ഇടയാക്കിയത്.
Kerala Food Inflation Hits 6.22%: Onion Touches ₹200/Kg, Garlic ₹360/Kg; Tea and Hotel Meals Surge Over 10-20%
Kerala Food Inflation Hits 6.22%: Onion Touches ₹200/Kg, Garlic ₹360/Kg; Tea and Hotel Meals Surge Over 10-20%News Malayalam 24x7
Published on: 
Updated on: 

തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഭക്ഷ്യവിലക്കയറ്റം സർവകാല റെക്കോർഡിലേക്ക് . ചില്ലറ വിപണിയിൽ ചെറിയ ഉള്ളി വില കിലോഗ്രാമിന് 180 മുതൽ 200 രൂപ വരെയും വെളുത്തുള്ളി വില ഗ്രേഡ് അനുസരിച്ച് 280 മുതൽ 360 രൂപ വരെയും ഉയർന്നത് ഉപഭോക്താക്കളെയും ഹോട്ടൽ വ്യവസായത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടായ 15 ഇനങ്ങളിൽ 12 എണ്ണവും ഭക്ഷ്യവസ്തുക്കളാണ്. ഒക്ടോബറിൽ രാജ്യത്തെ മൊത്തത്തിലുള്ള വിലക്കയറ്റത്തോത് രണ്ട് വർഷത്തെ ഉയർന്ന നിരക്കായ 6.09 ശതമാനത്തിലെത്തിയപ്പോൾ, കേരളത്തിലെ പണപ്പെരുപ്പം അതിലും ഉയർന്ന് 6.22 ശതമാനത്തിലേക്കാണ് കുതിച്ചത്.

ഒക്ടോബറിൽ 80-90 രൂപ നിരക്കിലുണ്ടായിരുന്ന ചെറിയ ഉള്ളിവിലയാണ് നവംബർ പകുതിയോടെ ഇരട്ടിയിലധികം വർദ്ധിച്ച് 200 രൂപയിലെത്തിയത്. ഡിണ്ടിഗൽ, തിരുപ്പൂർ, പെരമ്പല്ലൂർ, തിരുച്ചിറപ്പിള്ളി, തേനി, മധുര എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളക്കെട്ടിലും കൃഷി നശിച്ചതും നവംബറിൽ വിളവെടുപ്പില്ലാത്തതുമാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഉള്ളി വരവ് കുത്തനെ കുറയാൻ ഇടയാക്കിയത്. എന്നാൽ സവാള വില 50-60 രൂപ നിരക്കിൽ തുടരുന്നത് നേരിയ ആശ്വാസമാണ്.

Kerala Food Inflation Hits 6.22%: Onion Touches ₹200/Kg, Garlic ₹360/Kg; Tea and Hotel Meals Surge Over 10-20%
കർഷകരെ കണ്ണീരിലാഴ്ത്തി രാസവള വിലവർധന; ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവയ്ക്ക് വൻ വിലക്കയറ്റം

2025 ഒക്ടോബറും 2026 ഒക്ടോബറും തമ്മിലുള്ള വില താരതമ്യം ചെയ്താൽ ഉള്ളിവിലയിൽ 120.01 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ നാരങ്ങയ്ക്ക് 96.37 ശതമാനവും, വെളുത്തുള്ളിക്ക് 87.14 ശതമാനവും, ഇഞ്ചിക്ക് 71.87 ശതമാനവും വില ഉയർന്നു. മല്ലി (55.51%), ചക്കപ്പഴം (54.33%), വറ്റൽമുളക് (52.29%), പേരയ്ക്ക (47.17%), മാങ്ങ (39.12%), വാഴപ്പഴം (37.54%), ബീൻസ്/പയർ (33.91%), തക്കാളി (31.92%) എന്നിവയും ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടായ ഭക്ഷ്യവസ്തുക്കളുടെ പട്ടികയിലുണ്ട്. ഭക്ഷ്യേതര ഇനങ്ങളിൽ വെള്ളി ആഭരണങ്ങൾക്ക് 60.58 ശതമാനവും വിമാനക്കൂലിക്ക് 57.26 ശതമാനവും പെൻഡ്രൈവ്/ഹാർഡ് ഡിസ്കുകൾക്ക് 31.57 ശതമാനവും വില വർദ്ധിച്ചു.

അവശ്യവസ്തുക്കളുടെ വിലക്കയറ്റം ഹോട്ടൽ, കാറ്ററിംഗ് മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. തേയിലപ്പൊടിയുടെയും കാപ്പിപ്പൊടിയുടെയും വിലയിൽ വലിയ മാറ്റമില്ലെങ്കിലും, പഞ്ചസാര (21.15%), പാചകവാതകം (7.52%), പാൽ (7%) എന്നിവയുടെ വില ഉയർന്നതോടെ ഹോട്ടലുകളിലെ ചായയ്ക്ക് 20.32 ശതമാനവും കാപ്പിക്ക് 14.88 ശതമാനവും വില കൂടി. പലഹാരങ്ങൾക്ക് 13.2 ശതമാനവും ഹോട്ടൽ ഊണിനും മറ്റ് ഭക്ഷണങ്ങൾക്കും 10.10 ശതമാനവും വർദ്ധനവുണ്ടായി.

ഇതിനുപുറമെ മത്സ്യത്തിന് 22.58 ശതമാനവും കോഴിയിറച്ചിക്ക് 21.94 ശതമാനവും പോത്തിറച്ചിക്ക് 12.26 ശതമാനവും മുട്ടയ്ക്ക് 10.55 ശതമാനവും മട്ടന് 9.11 ശതമാനവും വില ഉയർന്നു. കോളിഫ്ലവർ (18.89%), കാബേജ് (17.58%), മുന്തിരി (30.13%), ആപ്പിൾ (15.09%), ഓറഞ്ച് (14.58%) എന്നിവയ്ക്കും വില വർദ്ധിച്ചു. അരിവില 8.54 ശതമാനം ഉയർന്നപ്പോൾ ഗോതമ്പിന് 1.40 ശതമാനം മാത്രമാണ് വർദ്ധിച്ചത്. അതേസമയം, എല്ലാ ഇനങ്ങൾക്കും വില കൂടിയിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വെളിച്ചെണ്ണ വിലയിൽ 30.92 ശതമാനവും, തേങ്ങയ്ക്ക് 17.33 ശതമാനവും, കാരറ്റിന് 13.64 ശതമാനവും, കടലയുൾപ്പെടെയുള്ള ഇനങ്ങൾക്ക് 35.6 ശതമാനവും, പന്നിയിറച്ചിക്ക് 4.77 ശതമാനവും വില കുറഞ്ഞതാണ് സാധാരണക്കാർക്ക് ആകെ ലഭിച്ച ആശ്വാസം.

Kerala Food Inflation Hits 6.22%: Onion Touches ₹200/Kg, Garlic ₹360/Kg; Tea and Hotel Meals Surge Over 10-20%
വിലക്കയറ്റം തിരിച്ചടിയാകുന്നു; കാപ്പി ഉള്‍പ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ട്രംപ്