അർജുൻ ആയങ്കി ഈമാസം അഞ്ചിന് എടപ്പാളിലെത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എടപ്പാളിലെ ആയുർവേദ ആശുപത്രിയിൽ എത്തിയശേഷം സമീപത്തെ ചായക്കടയിൽ നിന്നും ചായ കുടിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
Arjun Ayanki arrived in Edappal on the 5th of this month
അർജുൻ ആയങ്കി ഈമാസം അഞ്ചിന് എടപ്പാളിലെത്തി
Published on
Updated on

മലപ്പുറം: പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽ പോയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ അർജുൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഓഗസ്റ്റ് അഞ്ചിന് മലപ്പുറം എടപ്പാളിലെത്തിയതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

എടപ്പാളിലെ ആയുർവേദ ആശുപത്രിയിൽ എത്തിയശേഷം സമീപത്തെ ചായക്കടയിൽ നിന്നും ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം ഇയാൾക്ക് സഹായങ്ങൾ നൽകിയ എടപ്പാൾ വട്ടംകുളം സ്വദേശികളായ നാലുപേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഫൈസൽ, അബൂബക്കർ സിദ്ധിഖ്, നൗഫൽ അഷ്കർ എന്നിവരെയാണ് തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

Arjun Ayanki arrived in Edappal on the 5th of this month
കേന്ദ്ര ഉത്തരവിന് വഴങ്ങി യുഡിഎഫ് സർക്കാർ; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാരിൻ്റെ കത്ത്

ഇവരെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടു. അതേസമയം അർജുൻ ആയങ്കിയെ കൈ ഒഴിഞ്ഞ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞു. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Arjun Ayanki arrived in Edappal on the 5th of this month
"വന്ദേമാതരം ആലപിക്കണമെന്നത് എവിടെ നിന്നുള്ള നിർദേശം"; മുഖ്യമന്ത്രിയെ പരിഹസിച്ച് വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് വീഡിയോ
News Malayalam 24x7
newsmalayalam.com