

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കിയ സർക്കാർ നിലപാടിനെ പരിഹസിച്ച് സിപിഐഎം നേതാവ് വി.ശിവൻകുട്ടി. വന്ദേമാതരം വിവാദത്തിൽ മുഖ്യമന്ത്രിയുടെ പഴയ വിശദീകരണ വീഡിയോ വി.ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
വന്ദേമാതരം ആലപിക്കണമെന്നത് എവിടെ നിന്നുള്ള നിർദേശം ആണെന്ന് ശിവൻകുട്ടി ചോദിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ചൊല്ലുമെന്ന് അറിയില്ലായിരുന്നു എന്നാണ് മുൻപ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന കേന്ദ്രസർക്കാർ ഉത്തരവ് പാലിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ പോസ്റ്റ്.
വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വന്ദേമാതരം മുഴുവനായി ആലപിച്ചത് ചർച്ചയാകുന്നു. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്നും, അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും അഭിപ്രായം ഉയർന്നിരുന്നു.