കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; കുറ്റപത്രത്തിൽ നിന്ന് ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവിനേയും ഒഴിവാക്കി

മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് നിലവിൽ കേസിലെ പ്രതി.
കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; കുറ്റപത്രത്തിൽ നിന്ന് ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവിനേയും ഒഴിവാക്കി
Published on
Updated on

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിലെ കുറ്റപത്രത്തിൽ നിന്ന് മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് നിലവിൽ കേസിലെ പ്രതി.

കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; കുറ്റപത്രത്തിൽ നിന്ന് ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവിനേയും ഒഴിവാക്കി
കാപ്പാ കേസ് പ്രതിക്ക് വിവരം ചോര്‍ത്തി നല്‍കിയ കേസ്; തിരുവല്ല സ്റ്റേഷനിലെ മുന്‍ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

അതേസമയം, ഇരുവരേയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പരാതി നൽകുമെന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർ യദു പറഞ്ഞു. ഇവരെയും, ബസിലെ കണ്ടക്ടറേയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുമെന്നും യദു അറിയിച്ചു.

കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; കുറ്റപത്രത്തിൽ നിന്ന് ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവിനേയും ഒഴിവാക്കി
മേയര്‍-ഡ്രൈവര്‍ തര്‍ക്കം; ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജോലി നഷ്ടപ്പെട്ട യദു

2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം. മേയറും ഭര്‍ത്താവും അടക്കമുളളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വച്ച് കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും ചെയ്യുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com