എറണാകുളം: ആലുവയിൽ വൻ ലഹരിവേട്ട. എക്സൈസ് സംഘത്തിൻ്റെ പരിശോധനയിൽ 50 ലക്ഷത്തിൻ്റെ മയക്കുമരുന്ന് പിടികൂടി. അസാം സ്വദേശി മഗ്ബുൾ ഹുസൈനിൽ നിന്ന് 158 ഗ്രാം ഹെറോയിനാണ് പിടികൂടിയത്.
എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആലുവ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൻ്റെ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൽ പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ ഏകദേശം 50 ലക്ഷം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. മയക്കുമരുന്ന് ഓരോ ചെറിയ കുപ്പിക്ക് 2000 രൂപ മുതൽ 3000 രൂപാക്കാണ് ഇയ്യാൾ വിറ്റ് വന്നിരുന്നത്. 10 വർഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റമാണിത്.