തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐയുടെ നാലു മന്ത്രിമാരെയും രംഗത്ത് ഇറക്കാൻ തീരുമാനം. വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാണ് സിപിഐയും മന്ത്രിമാരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ് എന്നിവർ മത്സരിക്കും. മണ്ഡലം മാറി ആയാലും ജെ. ചിഞ്ചുറാണിയെ വീണ്ടും മത്സരിപ്പിക്കാനും ആലോചനയുണ്ട്.
അതേസമയം, മൂന്ന് ടേം പൂർത്തിയാക്കിയ ആറ് എംഎൽഎമാർ മാറിയേക്കുമെന്നും സൂചനയുണ്ട്. പ്രകടനം മോശമായ ഇടങ്ങളിൽ പുതുമുഖങ്ങളെ പരീക്ഷിക്കാനും സിപിഐ ഒരുങ്ങുന്നുണ്ട്. സിപിഐ നേതൃയോഗങ്ങൾ നാളെ തുടങ്ങും.