തൃശൂരിൽ നേട്ടമുണ്ടാക്കാൻ കോൺഗ്രസ്; സാധ്യതാ പട്ടിക ന്യൂസ് മലയാളത്തിന്; ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ

മുതിർന്ന നേതാക്കളുമായി ആലോചിച്ച് ഡിസിസി പ്രസിഡൻ്റ് കൈമാറിയ പട്ടികയാണ് ലഭിച്ചത്...
തൃശൂരിൽ നേട്ടമുണ്ടാക്കാൻ കോൺഗ്രസ്; സാധ്യതാ പട്ടിക ന്യൂസ് മലയാളത്തിന്; ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ
Source: Files
Published on
Updated on

തൃശൂർ: ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത പട്ടിക ന്യൂസ് മലയാളത്തിന്. മുതിർന്ന നേതാക്കളുമായി ആലോചിച്ച് ഡിസിസി പ്രസിഡൻ്റ് കൈമാറിയ പട്ടികയാണ് ലഭിച്ചത്. കോൺഗ്രസ് മത്സരിക്കുന്ന 11 മണ്ഡലങ്ങളിലായി 20 സ്ഥാനാർഥികളെയാണ് പരിഗണിക്കുന്നത്.

കെപിസിസി സീക്രിനിംഗ് കമ്മിറ്റിക്ക് കൈമാറിയ ലിസ്റ്റിൽ നിന്നും എഐസിസി അംഗീകാരത്തോടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തും. പ്രതിപക്ഷ നേതാവിൻ്റെ ജാഥ തൃശൂരിൽ എത്തുമ്പോൾ തന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും സൂചനയുണ്ട്. വിവിധ മണ്ഡലങ്ങളിൽ പരിഗണിക്കുന്ന ആളുകളുടെ വിവരങ്ങളും ന്യൂസ് മലയാളത്തിന് ലഭിച്ചു.

തൃശൂരിൽ നേട്ടമുണ്ടാക്കാൻ കോൺഗ്രസ്; സാധ്യതാ പട്ടിക ന്യൂസ് മലയാളത്തിന്; ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ
"അൻവർ കേരള രാഷ്‌ട്രീയത്തിന് അപമാനം"; തെരഞ്ഞെടുപ്പിൽ കോഴിക്കോടും പാലക്കാടും ബിജെപി ജയിക്കുമെന്ന് നേതാക്കൾ

മണ്ഡലങ്ങൾ / സ്ഥാനാർഥികൾ

- തൃശൂർ: ടി.വി. ചന്ദ്രമോഹൻ, രാജൻ പല്ലൻ, അഡ്വ.ജോസഫ് ടാജറ്റ്

- ഒല്ലൂർ: ഷാജി കോടംകണ്ടത്ത്, രാജൻ പല്ലൻ, അഡ്വ. ജോസഫ് ടാജറ്റ്

- പുതുക്കാട്: സോണിയ ഗിരി, ജോസ് വള്ളൂർ, കെ.എം. ബാബുരാജ്

- ചാലക്കുടി: സനീഷ് കുമാർ ജോസഫ്

- നാട്ടിക: സുനിൽ ലാലൂർ , കാവ്യ രഞ്ജിത്ത്

- കൈപ്പമംഗലം: ടി.എം. നാസർ, ആസിഫ് മുഹമ്മദ്

- കൊടുങ്ങല്ലൂർ: ഒ.ജെ ജെനീഷ്, സോണിയ ഗിരി

- കുന്നംകുളം: അനിൽ അക്കര, ഡോ. സോയ ജോസഫ്

- വടക്കാഞ്ചേരി: ജോസ് വള്ളൂർ , രാജേന്ദ്രൻ അരങ്ങത്ത്, പി.എൻ വൈശാഖ്

- ചേലക്കര: കെ.വി. ദാസൻ, ശ്രീലാൽ ശ്രീധർ

- മണലൂർ: ടി.എൻ. പ്രതാപൻ, അനിൽ അക്കര

Related Stories

No stories found.
News Malayalam 24x7
newsmalayalam.com