"അൻവർ കേരള രാഷ്‌ട്രീയത്തിന് അപമാനം"; തെരഞ്ഞെടുപ്പിൽ കോഴിക്കോടും പാലക്കാടും ബിജെപി ജയിക്കുമെന്ന് നേതാക്കൾ

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ച വെച്ചെന്ന് കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ. പ്രകാശ് ബാബു പറഞ്ഞു.
"അൻവർ കേരള രാഷ്‌ട്രീയത്തിന് അപമാനം"; തെരഞ്ഞെടുപ്പിൽ കോഴിക്കോടും പാലക്കാടും  ബിജെപി ജയിക്കുമെന്ന് നേതാക്കൾ
Published on
Updated on

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പി.വി. അൻവറിൻ്റെ ബേപ്പൂർ സ്ഥാനാർഥിത്വത്തെ പുച്ഛിച്ച് ബിജെപി. അൻവർ കേരള രാഷ്ട്രീയത്തിന് അപമാനമെന്ന് കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ. പ്രകാശ് ബാബു പറഞ്ഞു. മണ്ഡലത്തിൽ ബിജെപിയും സിപിഐഎമ്മും തമ്മിലാണ് മത്സരം നടക്കുന്നത്.

കോഴിക്കോട് ജില്ലയിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രകാശ് ബാബു പ്രതികരിച്ചു. കോഴിക്കോട് നോർത്ത്, സൗത്ത്, കുന്നമംഗലം, എലത്തൂർ മണ്ഡലങ്ങളിൽ നേതൃത്വത്തിന് പ്രതീക്ഷയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

"അൻവർ കേരള രാഷ്‌ട്രീയത്തിന് അപമാനം"; തെരഞ്ഞെടുപ്പിൽ കോഴിക്കോടും പാലക്കാടും  ബിജെപി ജയിക്കുമെന്ന് നേതാക്കൾ
പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രനാകാൻ വി. കുഞ്ഞികൃഷ്ണൻ? ജോയ് മാത്യുവും പരിഗണനയിൽ

മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണ കള്ളക്കടത്തുകാർക്ക് പിന്തുണ നൽകിയ ആളാണ് അൻവർ. മുഹമ്മദ്‌ റിയാസും അൻവറും കള്ള നാണയത്തിൻ്റെ രണ്ട് വശങ്ങളാണെന്നും പ്രകാശ് ബാബു വിമർശിച്ചു. ബേപ്പൂരിൽ അൻവറല്ല ആര് വന്നാലും അത് ബിജെപിക്ക്‌ വിഷയമല്ല. വോട്ടിംങ്ങിൽ ബിജെപി വലിയ കുതിപ്പ് ഉണ്ടാക്കും. മുഹമ്മദ്‌ റിയാസ് ബേപ്പൂരിൽ വികസനം കൊണ്ടുവന്നിട്ടില്ലെന്നും പ്രകാശ് ബാബു വിമർശിച്ചു.

"അൻവർ കേരള രാഷ്‌ട്രീയത്തിന് അപമാനം"; തെരഞ്ഞെടുപ്പിൽ കോഴിക്കോടും പാലക്കാടും  ബിജെപി ജയിക്കുമെന്ന് നേതാക്കൾ
ആർജെഡി യുഡിഎഫിൽ എത്തിയാൽ കൂത്തുപറമ്പിൽ ലീഗ് മാറിക്കൊടുക്കും? പകരം തളിപ്പറമ്പ് നൽകിയേക്കും

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളതന്ന് ബിജെപി സംസ്ഥാന സംസ്ഥാന വൈസ് പ്രസിസിഡൻ്റ് സി. കൃഷ്ണകുമാർ പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ ബിജെപി വിജയിക്കും. ഇവിടെ ബിജെപിക്ക് ശക്തമായ അടിത്തറയുണ്ട്. അഞ്ചിൽ കൂടുതൽ മണ്ഡലം പാലക്കാട് ജില്ലയിൽ ബിജെപി പിടിക്കുമെന്ന പ്രതീക്ഷയും കൃഷ്ണകുമാർ പങ്കുവച്ചു.

മലമ്പുഴയിൽ സംഘടനാപരമായ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും ശബരിമലയിൽ കൊള്ള നടത്തിയവരാണ്. മോദി സർക്കാർ എല്ലാം പ്രഖ്യാപിക്കുന്നത് ബജറ്റിലല്ലെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com