നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഐയിലെ നാല് മന്ത്രിമാരും അങ്കത്തിന്

സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം...
നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഐയിലെ നാല് മന്ത്രിമാരും അങ്കത്തിന്
Source: Files
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയിലെ നാല് മന്ത്രിമാരും മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. സിറ്റിംഗ് സീറ്റിൽ തന്നെയാകും മന്ത്രിമാർ മത്സരിക്കുക. നെടുമങ്ങാട് ജി.ആർ. അനില്‍, ചടയമംഗലത്ത് ജെ. ചിഞ്ചുറാണി, ചേര്‍ത്തലയിൽ പി. പ്രസാദ്, ഒല്ലൂരിൽ കെ. രാജന്‍ എന്നിങ്ങനെയാകും മത്സരിക്കുക.

മൂന്ന് ടേം പൂർത്തിയാക്കിയ ആറ് സിപിഐ എംഎൽഎമാർ മാറും. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, ചിറ്റയം ഗോപകുമാർ, ജി.എസ്. ജയലാൽ, വി. ശശി, പി.എസ്. സുപാൽ എന്നിവരെയാണ് ഒഴിവാക്കിയത്. നിർണായക തീരുമാനമാണ് സിപിഐ സെക്രട്ടേറിയറ്റ് യോഗത്തിൽ എടുത്തിരിക്കുന്നത്. നാല് മന്ത്രിമാരുടേതും മികച്ച പ്രവർത്തനം എന്ന വിലയിരുത്തലിലാണ് സിപിഐ നേതൃത്വം.

നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഐയിലെ നാല് മന്ത്രിമാരും അങ്കത്തിന്
"പാർട്ടിയിലെ മറ്റ് നേതാക്കൾക്കും ആരോഗ്യപ്രശ്നമുണ്ട്"; സ്ഥാനാർഥിത്വം മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് എം.എം. മണി

25 ഇടങ്ങളിലാണ് കഴിഞ്ഞ തവണ സിപിഐ മത്സരിച്ചത്. ആ സീറ്റുകളിൽ ഇത്തവണയും മത്സരിക്കും.

News Malayalam 24x7
newsmalayalam.com