ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്കുനേരെ ലൈംഗികാതിക്രമം; ജ്യോത്സ്യന്‍ 'മുരാരി തന്ത്രി'ക്കായി തിരച്ചിൽ

കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് കുട്ടിക്കെതിരെ പ്രതി ലെെംഗികാതിക്രമം നടത്തിയത്...
'മുരാരി തന്ത്രി'യെന്ന രാജൻ ബാബു
'മുരാരി തന്ത്രി'യെന്ന രാജൻ ബാബുSource: Screengrab
Published on
Updated on

കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യന്‍ വെണ്ടാർ സ്വദേശി 'മുരാരി തന്ത്രി'യെന്ന രാജൻ ബാബുവിനെതിരെ അന്വേഷണം. കുട്ടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ജ്യോത്സ്യനെതിരെ പുത്തൂർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

'മുരാരി തന്ത്രി'യെന്ന രാജൻ ബാബു
ലോകോത്തര അർബുദ ചികിത്സാ സൗകര്യങ്ങള്‍ ഇനി ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെൻ്റര്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് കുട്ടിക്കെതിരെ പ്രതി ലെെംഗികാതിക്രമം നടത്തിയത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളിച്ച് പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com