യാത്രചെയ്തത് ട്രെയിനിലെ ശുചിമുറിക്ക് അരികിലിരുന്ന്; ദേശീയ സ്കൂൾ അത്‌ലറ്റിക്‌സ് മീറ്റിൽ പങ്കെടുക്കാൻ പോയ താരങ്ങൾക്ക് ദുരിത യാത്ര

കായികവകുപ്പ് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ലെന്നും ആക്ഷേപം
യാത്രചെയ്തത് ട്രെയിനിലെ ശുചിമുറിക്ക് അരികിലിരുന്ന്; ദേശീയ സ്കൂൾ അത്‌ലറ്റിക്‌സ് മീറ്റിൽ പങ്കെടുക്കാൻ പോയ താരങ്ങൾക്ക് ദുരിത യാത്ര
Published on: 
Updated on: 

ദേശീയ സ്കൂൾ അത്‌ലറ്റിക്‌സ് മീറ്റിൽ പങ്കെടുക്കേണ്ട കേരള താരങ്ങൾക്ക് ദുരിത യാത്ര. മധ്യപ്രദേശിലേക്കുള്ള 29 അംഗ കേരള ടീം, സഞ്ചരിച്ചത് ടിക്കറ്റും മതിയായ ഇരിപ്പിടങ്ങളുമില്ലാതെ. കേരളത്തിൻ്റെ മെഡൽ പ്രതീക്ഷകളായ കൗമാരതാരങ്ങളിൽ പലരും യാത്രചെയ്തത് ശുചിമുറിക്ക് അരികിൽ ഇരുന്നാണ്. കായികവകുപ്പ് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ലെന്നും ആക്ഷേപം.

ടിക്കറ്റും ഇരിപ്പിടവുമില്ലാതെ യാത്ര ചെയ്ത പല താരങ്ങളും സീറ്റില്ലാത്തതിനാൽ പരസ്പരം ചേർന്നിരുന്നാണ് യാത്ര ചെയ്തത്. മധ്യപ്രദേശിലെ ശിവപുരിയിൽ നവംബർ 12 മുതൽ 17 വരെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനായി പോയ താരങ്ങൾക്കാണ് ദുരിത യാത്ര.

യാത്രചെയ്തത് ട്രെയിനിലെ ശുചിമുറിക്ക് അരികിലിരുന്ന്; ദേശീയ സ്കൂൾ അത്‌ലറ്റിക്‌സ് മീറ്റിൽ പങ്കെടുക്കാൻ പോയ താരങ്ങൾക്ക് ദുരിത യാത്ര
അഭിരാമിനെ കൊലപ്പെടുത്തിയത് ഉമറിൻ്റെ ബെൽറ്റ് ഉപയോഗിച്ച്; ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധ മൊഴികൾ, പൊലീസിനെ വട്ടംചുറ്റിച്ച് പ്രതികൾ

കഴിഞ്ഞ തവണ ജൂനിയർ വിഭാഗത്തിൽ കിരീടം നേടിയ കേരള ടീമാണ് ഇത്തവണയും കിരീടം ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങുന്നത്. സംസ്ഥാനത്തിനായി മെഡൽ നേടാൻ പുറപ്പെട്ട താരങ്ങൾക്ക് അടിസ്ഥാന യാത്രാസൗകര്യം പോലും ഒരുക്കാത്തത് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.