അതുല്യ ചന്ദ്ര ഉൾപ്പെട്ട കേസ്; മർദനമേറ്റ ഡോക്‌ടർക്കെതിരെ ലൈംഗിക പീഡന പരാതി, കേസെടുത്ത് പൊലീസ്

അതുല്യയുടെ ബന്ധുവായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അതുല്യ ചന്ദ്ര ഉൾപ്പെട്ട കേസ്; മർദനമേറ്റ ഡോക്‌ടർക്കെതിരെ ലൈംഗിക പീഡന പരാതി, കേസെടുത്ത് പൊലീസ്
Published on: 
Updated on: 

കൊച്ചി: നടി അതുല്യ ചന്ദ്ര പ്രതിയായ കേസിൽ മർദനമേറ്റ ഡോക്ടർക്കെതിരെയും ലൈംഗിക പീഡനത്തിന് കേസെടുത്തു. അതുല്യയുടെ ബന്ധുവായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഡോക്ടർ ജോൺസൺ കെ. വർഗീസ് യുവതിയെ വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പരാതി.

അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തർക്കത്തിനും മർദനത്തിനും കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തർക്കം ഒതുക്കി തീർക്കാൻ അതുല്യയും ബിപിൻ പെരുമ്പള്ളിയും ഡോക്ടറോട് ആറ് കോടി രൂപ ആവശ്യപ്പെട്ടു. അത്രയും വലിയ തുക നൽകാനാകില്ലെന്ന് ഡോക്ടർ മറുപടി നൽകി. തുടർന്ന് സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഡോക്ടറെ ഭീഷണിപ്പെടുത്തുകയും,പിന്നീട് ഡോക്ടറെ ക്രൂരമായി മർദിക്കുകയായിരുന്നു.

അതുല്യ ചന്ദ്ര ഉൾപ്പെട്ട കേസ്; മർദനമേറ്റ ഡോക്‌ടർക്കെതിരെ ലൈംഗിക പീഡന പരാതി, കേസെടുത്ത് പൊലീസ്
കൊച്ചിയിൽ യുവ നടി ഡോക്ടറെ മർദിച്ച കേസ്; കൂടുതൽ അറസ്റ്റിന് സാധ്യത

തിങ്കളാഴ്ച വൈകിട്ട് 6.30ന് പൊന്നുരുന്നി ജൂനിയർ ജനതാ റോഡിലെ എസ്സെൻ സ്‌പ്രിംഗ് ഡേൽ അപ്പാർട്ട്‌മെൻ്റിലായിരുന്നു സംഭവം. പ്രമുഖ യുവനടൻ തൻ്റെ നിർമാണക്കമ്പനിയിലെ ജീവനക്കാർക്ക് താമസിക്കാൻ എടുത്ത അപ്പാർട്ട്‌മെൻ്റാണിത്. അടുത്ത ബന്ധുവിന് അസുഖം മൂർച്ഛിച്ചെന്ന് അതുല്യ അറിയിച്ചതനുസരിച്ചാണ് ഡോക്ടർ ജോൺസൺ അപ്പാർട്ട്‌മെ്ൻ്റിൽ എത്തിയത്.

എന്നാൽ അവിടെ ബന്ധു ഉണ്ടായിരുന്നില്ല. തുടർന്ന് പ്രതികൾ ഡോക്ടറെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ഡോക്ടറിൽ നിന്നുണ്ടായ പീഡനശ്രമം അടുത്ത ബന്ധു അതുല്യയോട് പറഞ്ഞിരുന്നു. തുടർന്ന് അതുല്യ സുഹൃത്തുക്കളുമായി ചേർന്ന് ഡോക്ടറെ കുടുക്കാൻ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.