പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മയക്കു മരുന്ന് കുത്തിവെക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

സംഭവത്തെ തുടർന്ന് മംഗലാട് സ്വദേശിയായ യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു
പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മയക്കു മരുന്ന് കുത്തിവെക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
Published on: 
Updated on: 

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത വിദ്യാർഥികളെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മയക്ക് മരുന്ന് കുത്തിവെക്കാൻ ശ്രമം നടത്തിയതായി പരാതി. കോഴിക്കോട് നാദാപുരത്താണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് മംഗലാട് സ്വദേശിയായ യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

എം ഐ എം യത്തീംഖാന ടെക്നിനിക്കൽ സ്കുളിലെ പ്ലസ് ടു വിദ്യാർഥികളായ രണ്ടു വിദ്യാർഥികളെയാണ് യുവാവ് അപായപ്പെടുത്താൻ ശ്രമിച്ചത്. ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയും സിറിഞ്ച് ഉപയോഗിച്ച് ദ്രാവകം കുത്തിവെക്കാൻ ശ്രമിച്ചതായും വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു.

പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മയക്കു മരുന്ന് കുത്തിവെക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മാമി തിരോധാനക്കേസ്: ആഭ്യന്തര മന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് പി.വി.അൻവർ, സമയം വൈകിയത് തിരിച്ചടിയെന്ന് മാമിയുടെ സഹോദരി

വിദ്യാർഥികളെ പ്രതി കെട്ടിടത്തിൽ പൂട്ടിയിട്ടതിന് ശേഷമാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്.ഇയാളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾ ഇറങ്ങിയോടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.