ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് രേഖപ്പെടുത്തി

തമ്പാനൂർ റെയിൽവേ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്
ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് രേഖപ്പെടുത്തി
Published on

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാറിന് എതിരെ വധശ്രമത്തിന് കേസ് എടുത്തു. തമ്പാനൂർ റെയിൽവേ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പെൺകുട്ടിയെ വെൻ്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. വെൻ്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായും ആർപിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് രേഖപ്പെടുത്തി
പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരം, അടിയന്തര ശസ്ത്രക്രിയയില്ല

പെൺകുട്ടിയുടെ തലയ്ക്കും വയറിനുമാണ് പരിക്കേറ്റിരിക്കുന്നത് ടോയ്‌ലറ്റിൽ പോയി വരുമ്പോഴാണ് ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ചവിട്ടി തള്ളിയിട്ടത്. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന സഹയാത്രികയെയും പ്രതി അക്രമിക്കാൻ ശ്രമിച്ചിരുന്നു.

കേരള എക്സ്പ്രസിൽ ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വർക്കലയെത്തിയപ്പോഴാണ് ഇയാൾ തള്ളിയിട്ടത്. ജനറൽ കമ്പാർട്ട്മെന്റിലാണ് ഇരുവരും യാത്രചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ട മറ്റ് യാത്രികരാണ് ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com