കട്ടപ്പനയിൽ ആറ് മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം; മാതാപിതാക്കൾ അടക്കം മൂന്ന് പേർ പിടിയിൽ

അസം സ്വദേശികളായ ദമ്പതികളും ഇടനിലക്കാരനുമാണ് പൊലീസിൻ്റെ പിടിയിലായത്.
Attempt to sell a six-month-old baby in Kattappana
കട്ടപ്പനയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം
Published on: 
Updated on: 

ഇടുക്കി: കട്ടപ്പനയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം. കേസിൽ അസം സ്വദേശികളായ ദമ്പതികളും ഇടനിലക്കാരനും പൊലീസ് പിടിയിലായി. രണ്ടര ലക്ഷം രൂപയ്ക്ക് ആൺകുഞ്ഞിനെ വിൽക്കാനായിരുന്നു നീക്കം.

ആസാം സ്വദേശി പ്രദീപ് ദാസ്, ഭാര്യ ശിമദാസ്. ഇടനിലക്കാരനായ ജാഡു ഗോഗി എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. കട്ടപ്പന വില്ലേജ് ഓഫിസിന് സമീപം വച്ച്‌ കുട്ടിയെ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടർന്ന് കട്ടപ്പന പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

Attempt to sell a six-month-old baby in Kattappana
ആശ്വാസം, ഗതാഗതക്കുരുക്ക് ഒഴിഞ്ഞു; ആലുവ മാർത്താണ്ഡവർമ പാലം തുറന്നു

പണത്തിന് ബുദ്ധിമുട്ടുള്ളതിനാൽ പ്രതികൾ കുട്ടിയെ വിൽക്കാൻ ശ്രമിച്ചതാണെന്നും അതിനാലാണ് താൻ ഇടനിലക്കാരനായതെന്നുമാണ് ജാഡു ഗോഗി പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Attempt to sell a six-month-old baby in Kattappana
നേരറിയാൻ ഡമ്മി മൂല്യനിര്‍ണയം; സാങ്കേതിക പിഴവെന്ന പിഎസ്‌സിയുടെ വാദം പൊളിച്ച് എസ്ഐടി