

തിരുവനന്തപുരം: ചിറയിൻകീഴിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് തീയിടാൻ ശ്രമം. ബിജെപി സ്ഥാനാര്‍ഥി ടിന്റു ജി. വിജയന്റെ വീടിന് നേരെയാണ് ആക്രമണം. ജനലിലൂടെ ഉള്ളിലേക്ക് തീ പടർത്താനും ശ്രമം ഉണ്ടായി. ആക്രമണത്തിൽ വീടിൻ്റെ കതകിനു തീ പിടിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.
ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ച് എത്തിയ രണ്ടുപേരാണ് തീയിടാന്‍ ശ്രമിച്ചത്. സംഭവ സമയത്ത് ടിന്റുവും കുട്ടികളും രക്ഷിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയതോടെ സംഘം കടന്നുകളഞ്ഞു. ചിറയിൻകീഴ് പതിനേഴാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് ടിൻ്റു.