യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ ഇന്നും നാളെയുമായി റദ്ദാക്കിയ വിമാനങ്ങൾ ഇതൊക്കെ

നിരവധി വിമാനങ്ങളാണ് കേരളത്തിൽ നിന്നും ഇന്നും നാളെയുമായി റദ്ദാക്കിയത്.
many flights are cancel in kerala by Iran-Israel conflict
വിമാന സർവീസുകൾ റദ്ദാക്കിSource: x/ air india, indigo
Published on

ഖത്തറിലുള്ള യുഎസ് വ്യോമതാവളം ഇറാൻ ആക്രമിച്ചതിന് പിന്നാലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായി. നിരവധി വിമാനങ്ങളാണ് കേരളത്തിൽ നിന്നും ഇന്നും നാളെയുമായി റദ്ദാക്കിയത്. ഗൾഫ് മേഖലയിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള സർവീസുകളും റദ്ദാക്കിയവയുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.

കൊച്ചിയിലേക്കുള്ള നാല് വിമാനങ്ങൾ അടക്കം 11 വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്നുള്ള എട്ട് വിമാനങ്ങളും, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങളും റദ്ധാക്കിയിട്ടുണ്ട്. പുലർച്ചെ മൂന്നു മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം കൊച്ചിയിൽ 17 വിമാനങ്ങളാണ് റദ്ദാക്കിയത്. 20 ഓളം വിമാനങ്ങൾ സമയക്രമത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്.

many flights are cancel in kerala by Iran-Israel conflict
Israel-Iran Conflict Highlights | വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ട്; എല്ലാം സാധ്യമാക്കി: ട്രംപ്

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സിയാൽ യാത്രികർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മുൻകരുതലിൻ്റെ ഭാഗമായി വിമാനങ്ങൾ വൈകാനും റദ്ദാക്കാനും വഴി തിരിച്ചുവിടാനും സാധ്യതയുണ്ട്. വിമാന കമ്പനിയുടെ ഔദ്യോഗിക സൈറ്റ് വഴിയോ, എയർപോർട്ടിൽ സ്ഥാപിച്ചിട്ടുള്ള ഡിസ്പ്ലേ ബോർഡ് വഴിയോ യാത്ര ചെയ്യേണ്ട വിമാനത്തിന്റെ സ്ഥിതി പരിശോധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. വിമാന കമ്പനികൾ നൽകുന്ന ഇമെയിൽ, എസ്എംഎസ് സന്ദേശങ്ങൾ പിന്തുടരുക എന്നും സിയാൽ അറിയിച്ചു.

cancelled some flights
കൊച്ചിയിൽ നിന്നും റദ്ദാക്കിയ വിമാനങ്ങൾSource: News Malayalam 24x7

തിരുവനന്തപുരം വിമാനത്താവളത്തിൽ പുറപ്പെടേണ്ട 8 വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യയുടെ 5 വിമാനങ്ങൾ , ഖത്തർ എയർവേയ്സ്, ഇൻഡിഗോ, കുവൈറ്റ് എയർവേയ്സ് എന്നിവയുടെ ഓരോ വിമാനങ്ങളും ആണ് റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ട വിമാനങ്ങൾ ആണ് റദ്ദാക്കിയത്. സാഹചര്യം കൈകാര്യം ചെയ്യാൻ വിമാന താവളത്തിൽ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കണ്ണൂരിലും നിരവധി വിമാനങ്ങളുടെ സർവീസാണ് റദ്ദാക്കിയത്.

കണ്ണൂരിൽ നിന്നും റദ്ദാക്കിയ വിമാനങ്ങൾ

6E1504 Fujaira- Kannur (Indigo)

6E1433 KANNUR - ABUDHABI (INDIGO)

6E1434 ABUDHABI- KANNUR (INDIGO)

6E1275 KANNUR-MUSCAT (INDIGO)

6E1276 MUSCAT - KANNUR (INDIGO)

IX711 KANNUR-MUSCAT

IX715 KANNUR- ABUDHABI

IX743 KANNUR - SHARJA

IX773 KANNUR- DOHA

IX751 KANNUR- RASALKHAIMA

IX712 MUSCAT - KANNUR

IX716 ABUDHABI - KANNUR

IX744 SHARJA - KANNUR

IX748 DUBAI - KANNUR

IX794 KUWAIT - KANNUR

IX774 DOHA - KANNUR

IX717 KANNUR- ABUDHABI

നാളെ റദ്ദാക്കിയവ

IX 752 RASALKHAIMA - KANNUR

IX774 DOHA - KANNUR

IX718 ABUDHABI - KANNUR

യുദ്ധ സാഹചര്യം ഗൾഫ് -കോഴിക്കോട് വിമാന സർവീസുകളെ ബാധിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കി. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വിവിധ ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെ ബാധിച്ചു. ഇന്ന് പുലർച്ചെ 1: 20 ന് അബുദാബിയിലേക്ക് പോവേണ്ടുന്ന ഇൻ്റിഗോ വിമാനം യാത്രക്കാരെ ചെക്കിൻ ചെയ്തതിന് ശേഷം തിരിച്ചയക്കുകയാണ് ഉണ്ടായത്.

flights cancelled in Calicut international airport
കരിപ്പൂരിൽ നിന്ന് റദ്ദാക്കിയ വിമാനങ്ങൾ Source: News Malayalam 24x7

എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെയും ഇന്നുമായി ix 385 ദമാം, ix 321റിയാദ്, ix 347 അബുദാബി, ix 337 മസ്ക്കറ്റ്, ix 351 ഷാർജ വിമാനങ്ങളും റദ്ദാക്കി. പുലർച്ചെ രണ്ടരക്ക് ദോഹയിൽ നിന്നും കരിപ്പൂരിൽ എത്തി 3:35 ന് മടങ്ങേണ്ടിയിരുന്നു ഖത്തർ എയർവെയ്‌സ് വിമാനവും റദ്ദാക്കിയവയുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഗൾഫ് മേഖല യാത്രയ്ക്ക് മുൻപ് വിമാന സർവീസുകളുടെ കാര്യത്തിൽ യാത്രക്കാർ ഉറപ്പു വരുത്തണമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com