ആറ്റുകാൽ പൊങ്കാല: ജില്ലയിലെ 28 സ്കൂളുകൾക്ക് നാളെ അവധി

പൊലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായാണ് നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചത്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉത്തരവിറക്കിയത്.

തുഞ്ചൻ സ്മാരക സമിതി ടിടിഐ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരമന, ഗവ. ബോയ്സ് ഹൈസ്കൂൾ ചാല, ഗവ. ഗേൾസ് ഹൈസ്കൂൾ ചാല, ഗവ. എൽപി സ്കൂൾ ചാല, ഗവ. തമിഴ് ഹയർ സെക്കൻഡറി സ്കൂൾ ചാല, ഗവ. യുപി സ്കൂൾ ചാല, ഗവ. സംസ്കൃതം ഹൈസ്കൂൾ ഫോർട്ട്‌, ഗവ. സംസ്കൃതം എൽപി സ്കൂൾ ഫോർട്ട്, ഗവ. സെൻട്രൽ ഹൈസ്കൂൾ, ഗവ. എൽപി സ്കൂൾ കുര്യാത്തി, ജവഹർ ഇഎംഎച്ച്എസ് മണക്കാട്, ശ്രീ മരുതിറാം ഇഎംഎച്ച്എസ് കരമന, ഗവ. യുപി സ്കൂൾ വലിയശാല, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാം കുളം, ഗവ. യുപി സ്കൂൾ അമ്പലത്തറ, ഗവ. യുപി സ്കൂൾ തമ്പാനൂർ, ഗവ. ബോയ്സ് സ്കൂൾ കരമന, ഗവ. ഗേൾസ് ഹൈസ്കൂൾ കരമന, എസ്എംവി ഗവ. ഗേൾസ് ഹൈസ്കൂൾ തമ്പാനൂർ, ആറ്റുകാൽ ചിന്മയ വിദ്യാലയ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കമലേശ്വരം, ഗവ. യുപി സ്കൂൾ കൊഞ്ചിറവിള, ഗവ. ഹൈസ്കൂൾ കാലടി, ഗവ. യുപി സ്കൂൾ നെടുങ്കാട്, ഗവ. യുപി സ്കൂൾ ഫോർട്ട്‌, ഗവ. ഹയർ സെക്കൻഡറി സ്കൂൾ മണക്കാട്, മിഷൻ സ്കൂൾ ഫോർട്ട്‌ എന്നീ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.

പ്രതീകാത്മക ചിത്രം
ആറ്റുകാല്‍ പൊങ്കാല: 10 പോയിന്റുകളില്‍ മെഡിക്കല്‍ ടീമും ആംബുലന്‍സുകളും, ബൈക്ക് ഫസ്റ്റ് റെസ്‌പോണ്‍സ് ടീമും; ആരോഗ്യ വകുപ്പ് സജ്ജമെന്ന് വീണാ ജോർജ്

ജില്ലയിൽ മാർച്ച് മൂന്നിനും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് മൂന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ - അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്.

മാർച്ച് മൂന്നിനാണ് ആറ്റുകാൽ ദേവിക്കുള്ള പൊങ്കാല സമർപ്പണം. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. പിന്നാലെ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി ‌അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകരും. ഇതേ ദീപം സഹമേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും.

ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിന് 350 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ടെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ചന്ദ്രഗ്രഹണം ആയതിനാൽ അന്നു വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ നട അടയ്ക്കും. താലപ്പൊലിയിൽ പങ്കെടുക്കുന്ന ബാലികമാർ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തണമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 4ന് രാത്രി 9.45ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com