കേരളത്തിൽ നാളെ ബലി പെരുന്നാൾ; ഈദ്ഗാഹുകളിൽ പ്രത്യേക പ്രാർഥന

പള്ളികളിലും ഈദ്‌ ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്‌കാരം
Bakrid today in Kerala
ബലി പെരുന്നാൾ നാളെSource: News Malayalam 24X7
Published on
Updated on

കൊച്ചി: ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും സ്‌മരണ പുതുക്കി കേരളത്തിൽ നാളെ ബലി പെരുന്നാൾ. പതിവ് പോലെ പള്ളികൾക്ക് പുറമെ ഈദ്‌ ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടക്കും. ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

ഇന്നും നാളെയും അവധിയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. 27നാണ് നേരത്തെ പെരുന്നാൾ നിശ്ചയിച്ചിരുന്നത്.

Bakrid today in Kerala
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ മെയ് 28ന്

എന്നാൽ സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ബലി പെരുന്നാൾ 28ന് ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.അതേസമയം സൗദിയിലും ഒമാനിലും ഇന്നലെയാണ് ബലി പെരുന്നാൾ ആഘോഷിച്ചത്. ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം മെയ് 26ന് നടന്നിരുന്നു. ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ബലി പെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. മേയ് 25 മുതൽ 29 വരെയാണ് സർക്കാർ സ്ഥാപനങ്ങൾക്ക് പെരുന്നാൾ അവധി. 

Bakrid today in Kerala
ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഗൾഫിൽ ബലി പെരുന്നാൾ മെയ് 27ന്
News Malayalam 24x7
newsmalayalam.com