ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഗൾഫിൽ ബലി പെരുന്നാൾ മെയ് 27ന്

മാസപ്പിറവി ദൃശ്യമായതോടെ ലക്ഷങ്ങൾ സംഗമിക്കുന്ന ഹജ്ജിൻ്റെ തിരക്കിലേക്ക് നീങ്ങുകയാണ് മക്ക.
eid ul adha
Published on
Updated on

ദുബായ്: സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ മെയ് 27ന് ഗൾഫ് രാഷ്ട്രങ്ങളിൽ ബലി പെരുന്നാൾ ആചരിക്കും. ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം മെയ് 26 ബുധനാഴ്‌ചയാണ്. മാസപ്പിറവി ദൃശ്യമായതോടെ ലക്ഷങ്ങൾ സംഗമിക്കുന്ന ഹജ്ജിൻ്റെ തിരക്കിലേക്ക് നീങ്ങുകയാണ് മക്ക.

ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ബലി പെരുന്നാൾ അഞ്ച് ദിവസം അവധി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ്. മേയ് 25 മുതൽ 29 വരെയാണ് സർക്കാർ സ്ഥാപനങ്ങൾക്ക് പെരുന്നാൾ അവധി. വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ കൂടി ചേരുമ്പോൾ ഷാർജ ഒഴികെയുള്ള എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ നീണ്ട അവധി ലഭിക്കും. ഷാർജയിൽ വെള്ളിയാഴ്‌ച കൂടി അവധി ആയതിനാൽ 10 ദിവസത്തെ അവധി ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് 26 മുതൽ 29 വരെ നാലു ദിവസമായിരിക്കും പെരുന്നാൾ അവധി.

eid ul adha
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ മെയ് 28ന്

അതേസമയം, ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് മേയ് 25 മുതൽ മേയ് 31 വരെ അവധി ലഭിക്കുമെന്ന് നോളേജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു. പെരുന്നാൾ അവധി കഴിഞ്ഞ് ജൂൺ ഒന്നിന് ക്ലാസുകൾ പുനരാരംഭിക്കും.

ദുബായിൽ പൊതുജനങ്ങൾക്ക് മാസപ്പിറ ദർശനത്തിനായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഇസ്ലാമിക് അഫേഴ്സ് ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ ജെബൽ നസ്വയിൽ വൈകീട്ട് അഞ്ച് മണി മുതൽ സൂര്യാസ്ത‌മയം വരെയാണ് മാസപ്പിറ ദർശനത്തിന് പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നത്.

eid ul adha
കാത്തിരിക്കുന്നത് ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍; വരുന്നൂ അബുദാബി 'സ്ഫിയര്‍'

കേരളത്തിൽ മെയ് 28നാണ് ബലി പെരുന്നാൾ. മാസപ്പിറവി കാണാത്തതിനാൽ 28നാണ് ബലി പെരുന്നാൾ എന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി അറിയിച്ചു. മെയ് 17 ന് മാസപ്പിറവി കാണാത്തതിനാൽ മെയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.

News Malayalam 24x7
newsmalayalam.com